ടൈറ്റന്‍ രാഗയുടെ 'ഡിലൈറ്റ്' വാച്ച് ശേഖരം വിപണിയില്‍ അവതരിപ്പിച്ചു; ഉപഭോക്താക്കള്‍ക്ക് ഇത് സംവേദനത്തിന്‍റെ പുതിയ അനുഭവങ്ങള്‍

author-image
ടെക് ഡസ്ക്
New Update

publive-image

Advertisment

സന്തോഷകരമായ ചൈതന്യവും പ്രസരിപ്പും ഉള്‍ക്കൊള്ളുന്ന പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഡിലൈറ്റ് വാച്ച് ശേഖരം ടൈറ്റന്‍ രാഗ വിപണിയില്‍ അവതരിപ്പിച്ചു. മോടിയും രമണീയത്വവും അഴകും സംയോജിപ്പിച്ചു കൊണ്ട് രൂപകല്‍പ്പന ചെയ്ത ഡിലൈറ്റ് വാച്ചുകള്‍ ഉപഭോക്താക്കള്‍ക്ക് സംവേദനത്തിന്‍റെ പുതിയ അനുഭവങ്ങള്‍ പ്രദാനം ചെയ്യുന്നു. പതിമൂന്നു രൂപകല്‍പ്പനകളില്‍ ഡിലൈറ്റ് ലഭ്യമാണ്.

വില 5995 രൂപ മുതല്‍. എല്ലാ ടൈറ്റന്‍ ഷോറൂമുകളിലും ബ്രാന്‍ഡ് വെബ്സൈറ്റായ http://www.titan.co.in ലും ഡിലൈറ്റ് ശേഖരം ലഭ്യമാക്കിയിട്ടുണ്ട്. മൃദുവും ഒഴുക്കുള്ളതുമായ രൂപകല്‍പ്പന രീതി ഉപയോഗിച്ചിട്ടുള്ള ഡിലൈറ്റ് വാച്ചുകള്‍ ദീര്‍ഘവൃത്തം, വൃത്തം, ചതുരം എന്നീ ഡയല്‍ ആകൃതികളില്‍ ലഭ്യമാണ്. ഇവയ്ക്ക് വ്യത്യസ്തമായ കെയ്സ് ഡിസൈനുകള്‍ നല്‍കപ്പെട്ടിരിക്കുന്നു.

രണ്ടു പാളിയുള്ള ഡയലും അവയ്ക്കിടയില്‍ പ്രീമിയം കല്ലുകളും പതിപ്പിച്ചിട്ടുള്ള വാച്ചുകള്‍ ടൈറ്റന്‍ രാഗ ഡിലൈറ്റ് ശേഖരത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡയലുകളെ സംബന്ധിച്ചിടത്തോളം, ടെറാസോ സ്റ്റോണ്‍ ബേസിലുള്ള സ്പേസ് ബ്ലൂ പ്ലേറ്റിംഗ് മുതല്‍ മദര്‍ ഓഫ് പേള്‍, സണ്‍റേ ഫിനിഷുകള്‍ വരെയുള്ള അതിശയകരമായ ശ്രേണി ഡിലൈറ്റ് വാഗ്ദാനം ചെയ്യുന്നു.

സ്ട്രാപ്പുകളില്‍ സ്പ്രിംഗ് സര്‍ക്കുലര്‍ ക്ലാസ്പ്പുള്ള ലോക്കിംഗ് ലൂപ്പുകള്‍, വ്യത്യസ്ത പ്ലേറ്റിംഗ് നിറങ്ങളുള്ള മള്‍ട്ടി മെഷ് എന്നിങ്ങനെ വൈവിധ്യം ലഭ്യമാണ്. രണ്ട് വകഭേദങ്ങള്‍ക്ക് ബ്രേസ്ലെറ്റില്‍ പ്രീമിയം ക്രിസ്റ്റലുകളുടെ അതിമനോഹരമായ ഒരു നിര നല്‍കിയിട്ടുണ്ട്. മികച്ച ശില്പചാതുരിയോടെ അവതരിപ്പിക്കുന്ന, വൈവിധ്യമാര്‍ന്ന രൂപകല്‍പ്പനകളാണ് ടൈറ്റന്‍ രാഗ ഡിലൈറ്റ് വാച്ചുകള്‍.

അതില്‍ റോസ് ക്വാര്‍ട്സ് ബഞ്ച് പോലെ പൊലിമയും ഐശ്വര്യവും സമൃദ്ധിയും നല്‍കുന്ന വ്യത്യസ്തമായ രൂപകല്‍പ്പനകള്‍ ഉള്‍പ്പെടുന്നു. ഒതുക്കമുള്ള കാഴ്ചയ്ക്കായി റോസ് ക്വാര്‍ട്സ് ബഞ്ചിനു പകരം സ്വര്‍ണനിറത്തിലുള്ള ഒരൊറ്റ സ്റ്റഡ് ഉപയോഗിക്കാം. ഇത് പരസ്പരം മാറ്റി ഉപയോഗിക്കാനും സാധിക്കും.

Advertisment