ഉപയോക്താക്കളുടെ പ്രൊഫൈലുകളിൽ നിന്ന് ഈ വിവരങ്ങൾ നീക്കം ചെയ്യാനൊരുങ്ങി ഫേസ്ബുക്ക്

author-image
ടെക് ഡസ്ക്
New Update

publive-image

ഉപയോക്താക്കളുടെ പ്രൊഫൈലുകളിൽ നിന്നും നിരവധി വിവരങ്ങൾ നീക്കം ചെയ്യാൻ ഒരുങ്ങി പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഫേസ്ബുക്ക്. റിപ്പോർട്ടുകൾ പ്രകാരം, ഉപയോക്താവിന്റെ സെക്ഷ്വൽ പ്രിഫറൻസ്, മതപരമായ കാഴ്ചപ്പാടുകൾ, രാഷ്ട്രീയ കാഴ്ചപ്പാടുകൾ, വ്യക്തി വിലാസങ്ങൾ എന്നിവയാണ് നീക്കം ചെയ്യുക.

Advertisment

അതേസമയം, ഇത് സംബന്ധിച്ച മാറ്റങ്ങളുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് ഔദ്യോഗിക പ്രതികരണങ്ങൾ നടത്തിയിട്ടില്ല. എന്നാൽ, പുതിയ മാറ്റങ്ങൾ ഡിസംബർ 1 മുതൽ പ്രാബല്യത്തിലായേക്കുമെന്നാണ് സൂചന. ഫേസ്ബുക്കിൽ അക്കൗണ്ട് തുടങ്ങുന്ന ഘട്ടങ്ങളിൽ ഇത്തരത്തിലുള്ള നിരവധി വിവരങ്ങൾ പൂരിപ്പിച്ചിരുന്നു.

ഏറെ സമയമെടുത്താണ് ഉപയോക്താക്കൾ ഇത്തരത്തിലുള്ള വിവരങ്ങൾ രേഖപ്പെടുത്തിയിരുന്നത്. എന്നാൽ, അപ്ഡേറ്റ് എത്തുന്നതോടെ ഏറ്റവും അനിവാര്യമായ വിവരങ്ങൾ മാത്രം നൽകിയാൽ മതിയാകും. ഫീൽഡുകൾ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള നോട്ടിഫിക്കേഷനുകൾ ഉടൻ തന്നെ ഉപയോക്താക്കൾക്ക് ലഭിക്കുന്നതാണ്.

Advertisment