രാജ്യത്ത് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്ക് നിരീക്ഷണം; മാർഗ്ഗനിർദ്ദേശങ്ങൾ ഉടൻ പുറത്തിറക്കാനൊരുങ്ങി സെബി

author-image
ടെക് ഡസ്ക്
New Update

publive-image

ഡൽഹി: രാജ്യത്ത് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്ക് നിരീക്ഷണം ഏർപ്പെടുത്താനൊരുങ്ങി മാർക്കറ്റ് റെഗുലേറ്ററായ സെക്യൂരിറ്റി എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ. റിപ്പോർട്ടുകൾ പ്രകാരം, സോഷ്യൽ മീഡിയയിലൂടെ സ്റ്റോക്ക് മാർക്കറ്റ് സംബന്ധിച്ചുള്ള ഉപദേശങ്ങൾ നൽകുന്ന ഇൻഫ്ലുവൻസർമാർക്കാണ് നിരീക്ഷണം ഏർപ്പെടുത്തുന്നത്.

Advertisment

ഇത് സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ ഉടൻ പുറത്തിറക്കുമെന്ന് സെബി അറിയിച്ചിട്ടുണ്ട്. സാമ്പത്തിക ഉപദേശങ്ങൾ, സ്റ്റോക്ക് മാർക്കറ്റ് ടിപ്പുകൾ എന്നിവ നൽകുന്നവർ സെബിയുടെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് മാത്രമാണ് പ്രവർത്തിക്കുവാൻ പാടുള്ളൂ. കൂടാതെ, ഇത്തരക്കാർ സെബിയിൽ രജിസ്റ്റർ ചെയ്യാനും നിർദ്ദേശമുണ്ട്.

രാജ്യത്ത് സോഷ്യൽ മീഡിയ മുഖാന്തരം ഓഹരി വിപണി സംബന്ധിച്ചും, സാമ്പത്തിക കാര്യങ്ങൾ സംബന്ധിച്ചും നിരവധി തരത്തിലുള്ള ഉപദേശങ്ങൾ നൽകുന്നവരുടെ എണ്ണം വർദ്ധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സെബിയുടെ പുതിയ നീക്കം.

Advertisment