മോഹവിലയിൽ ഇപ്പോൾ ആപ്പിൾ ഐഫോൺ വാങ്ങാൻ അവസരം, കൂടുതൽ വിവരങ്ങൾ അറിയൂ

author-image
ടെക് ഡസ്ക്
New Update

publive-image

അടുത്തിടെ ആപ്പിൾ പുറത്തിറക്കിയ ഏറ്റവും പുതിയ മോഡലാണ് ഐഫോൺ 14. നിരവധി ഉപഭോക്താക്കളാണ് ഐഫോൺ 14 വാങ്ങാൻ കാത്തിരുന്നത്. എന്നാൽ, ഈ മോഡൽ സ്വന്തമാക്കാൻ കഴിയാത്തവർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് കമ്പനി.

Advertisment

ആപ്പിളിന്റെ ജനപ്രിയ മോഡലുകളിൽ ഒന്നായ ഐഫോൺ 12 ആണ് വമ്പിച്ച വിലക്കുറവിൽ വാങ്ങാനുളള അവസരം ലഭിക്കുന്നത്. പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ഫ്ലിപ്കാർട്ട് മുഖാന്തരമാണ് ഓഫർ വിലയിൽ ഐഫോൺ 12 സ്വന്തമാക്കാൻ സാധിക്കുന്നത്. ഈ ഓഫറിനെ കുറിച്ച് കൂടുതൽ അറിയാം.

2020 ഒക്ടോബറിലാണ് ഐഫോൺ 12 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. നിലവിൽ, 7,130 രൂപയുടെ വമ്പിച്ച ഡിസ്കൗണ്ട് ഓഫറാണ് ഐഫോൺ 12 ന് നൽകിയിരിക്കുന്നത്. ഇതോടെ, ഐഫോണിന്റെ 64 ജിബി മോഡൽ 48,999 രൂപയ്ക്കും, 128 ജിബി മോഡൽ 53,999 രൂപയ്ക്കും, 256 ജിബി മോഡൽ 61,999 രൂപയ്ക്കും വാങ്ങാൻ സാധിക്കും. കൂടാതെ, എക്സ്ചേഞ്ച് ഓഫറിലൂടെ പരമാവധി 17,500 രൂപയുടെ ഇളവ് ലഭിക്കുന്നതാണ്.

Advertisment