പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ വിവോ ഏറ്റവും പുതിയ ഹാൻഡ്സെറ്റുകൾ വിപണിയിൽ അവതരിപ്പിച്ചു. ഇത്തവണ വിവോ എക്സ്90 സീരീസ് ഹാൻഡ്സെറ്റുകളാണ് പുറത്തിറക്കിയിരിക്കുന്നത്. നിരവധി സവിശേഷതകൾ ഉള്ള വിവോ എക്സ്90 സ്മാർട്ട്ഫോണുകളെ കുറിച്ച് പരിചയപ്പെടാം.
6.78 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 1,260×2,800 പിക്സൽ റെസലൂഷൻ കാഴ്ചവെക്കുന്നുണ്ട്. ഒക്ട- കോർ 4എൻഎം മീഡിയടെക് ഡെമൻസിറ്റി 9200 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 13 ആണ്. 5ജി, വൈ-ഫൈ, 6, ബ്ലൂടൂത്ത് വി5.3, എൻഎഫ്സി, ജിപിഎസ്, യുഎസ്ബി ടൈപ്പ്- സി പോർട്ട് എന്നിവ ലഭ്യമാണ്.
50 മെഗാപിക്സൽ പ്രൈമറി സെൻസർ ഉള്ള ട്രിപ്പിൾ റിയർ ക്യാമറ, 12 മെഗാപിക്സൽ 50 എംഎം പോർട്രെയ്റ്റ് ക്യാമറ, 12 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ക്യാമറ എന്നിവ ഉൾക്കൊള്ളിച്ചിട്ടുണ്ട്. 12 വാട്സ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയും 4,810 എംഎഎച്ച് ബാറ്ററി ലൈഫും ലഭ്യമാണ്. ഒറ്റ ചാർജിൽ 22 ദിവസം വരെയാണ് സ്റ്റാൻഡ്ബൈ ടൈം ലഭിക്കുന്നത്.
8 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള മോഡലിന് 3,699 യുവാനും (ഏകദേശം 42,000 രൂപ), 8 ജിബി റാം പ്ലസ് 256 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള മോഡലിന് 3,999 യുവാനും (ഏകദേശം 45,000 രൂപ), 12 ജിബി റാം പ്ലസ് 256 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള മോഡലിന് 4,499 യുവാനുമാണ് (ഏകദേശം 51,000 രൂപ) വില. കൂടാതെ, 12 ജിബി റാം പ്ലസ് 512 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള മോഡലിന് 4,999 യുവാനാണ് (ഏകദേശം 57,000 രൂപ) വില.