Advertisment

ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കാനൊരുങ്ങി എച്ച്പി, ആറായിരത്തിലധികം ജീവനക്കാർക്ക് തൊഴിൽ നഷ്ടമാകാൻ സാധ്യത

author-image
ടെക് ഡസ്ക്
New Update

publive-image

Advertisment

ജീവനക്കാരുടെ എണ്ണം വെട്ടിക്കുറക്കാനൊരുങ്ങി ലാപ്ടോപ്പ്, ഇലക്ട്രോണിക്സ് നിർമ്മാതാക്കളായ എച്ച്പി. റിപ്പോർട്ടുകൾ പ്രകാരം, ഏകദേശം ആറായിരത്തിലധികം ജീവനക്കാരെയാണ് പിരിച്ചുവിടാൻ സാധ്യത. കോവിഡ് കാലത്ത് ലാപ്ടോപ്പ് വിപണി മികച്ച നേട്ടം കൈവരിച്ചിരുന്നെങ്കിലും പിന്നീട് കുത്തനെ ഇടിയുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ജോലി വെട്ടിക്കുറയ്ക്കാനുള്ള തീരുമാനവുമായി എച്ച്പി രംഗത്തെത്തിയത്.

നിലവിൽ, 50,000- ലധികം പേരാണ് കമ്പനിയിൽ ജോലി ചെയ്യുന്നത്. കണക്കുകൾ പ്രകാരം, ആഗോളതലത്തിൽ ഏകദേശം 12 ശതമാനത്തോളം ജീവനക്കാർക്കാണ് തൊഴിൽ നഷ്ടമാവുക. വരും വർഷങ്ങളിൽ 4,000 മുതൽ 6,000 ജീവനക്കാരെ വരെ പിരിച്ചുവിടുമെന്ന് അറിയിച്ചിട്ടുണ്ട്.

പിരിച്ചുവിടൽ നടപടികൾ 2025 സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ‘Future Ready Transformation Plan’ പദ്ധതിയുടെ ഭാഗമായാണ് പിരിച്ചുവിടൽ നടപടികളെ കുറിച്ചുളള പ്രഖ്യാപനങ്ങൾ എച്ച്പി നടത്തിയിട്ടുള്ളത്.

Advertisment