ആമസോൺ പ്രൈം വീഡിയോ: ഇന്ത്യൻ ഉപഭോക്താക്കൾക്കായി ചിലവ് കുറഞ്ഞ പ്ലാൻ അവതരിപ്പിച്ചു

author-image
ടെക് ഡസ്ക്
New Update

publive-image

ഇന്ത്യൻ ഉപഭോക്താക്കൾക്കായി ചിലവ് കുറഞ്ഞ പ്ലാനുമായി രംഗത്തെരിക്കുകയാണ് പ്രമുഖ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ ആമസോൺ പ്രൈം വീഡിയോ. റിപ്പോർട്ടുകൾ പ്രകാരം, ഒരു വർഷത്തേക്ക് 599 രൂപ നിരക്കിലാണ് ആമസോൺ പ്രെം കാണാൻ സാധിക്കുക. നിലവിൽ, പ്രതിമാസം 179 രൂപയാണ് സബ്സ്ക്രിപ്ഷൻ നിരക്കായി ഈടാക്കുന്നത്.

Advertisment

ഈ പ്ലാനിനെക്കാളും വില കുറഞ്ഞ പ്ലാനാണ് പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. മൊബൈൽ ഓൺലി പ്ലാനായ ഈ ഓഫറിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാം. പുതിയ പ്ലാനിൽ ഉപയോക്താക്കൾ പ്രതിമാസം 50 രൂപയാണ് ചിലവഴിക്കേണ്ടത്. മൊബൈൽ ഓൺലി പ്ലാൻ ആയതിനാൽ എല്ലാ ആമസോൺ ഒറിജിനലുകളും ലൈവ് ക്രിക്കറ്റ് മത്സരങ്ങളും ലഭിക്കുന്നതാണ്.

കൂടാതെ, ഓഫ്‌ലൈൻ വീഡിയോകൾ കാണാനും ഡൗൺലോഡ് ചെയ്യാനും സാധിക്കും. ഈ എഡിഷൻ തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾ ആൻഡ്രോയിഡ്, ഐഫോൺ മുഖാന്തരം ആപ്പിലൂടെയോ, വെബിലെ പ്രൈം വീഡിയോ ആപ്പിലൂടെയോ ആക്സസ് ചെയ്യാവുന്നതാണ്. എന്നാൽ, സാധാരണ പ്ലാനിൽ ഉള്ളതുപോലെ ഒന്നിലധികം ആളുകൾക്ക് ആമസോൺ പ്രൈം ആക്സസ് ചെയ്യാൻ സാധിക്കുന്നതല്ല.

Advertisment