വാട്‌സ്ആപ്പിൽ പുത്തൻ അപ്‌ഡേഷൻ;വോയിസ് നോട്ടും ഇനി സ്റ്റാറ്റസാക്കാം

author-image
ടെക് ഡസ്ക്
New Update

publive-image

Advertisment

ഏറെ സ്വീകാര്യതയുള്ള സമൂഹമാദ്ധ്യമമാണ് വാട്‌സ്ആപ്പ്. ആപ്പിൽ കൊണ്ടുവരുന്ന ഓരോ മാറ്റങ്ങളും ഉപയോക്താക്കൾ ഏറെ കൗതുകത്തോടെയാണ് സ്വീകരിക്കാറുള്ളത്. ഇപ്പോഴിതാ സ്റ്റാറ്റസ് ഫീച്ചറിൽ പുതിയ അപ്‌ഡേറ്റ് വരുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി.

അധികം താമസിയാതെ തന്നെ വോയ്‌സ് നോട്ടുകൾ വാട്സാപ്പ് സ്റ്റാറ്റസാക്കാൻ ഉപയോക്താക്കൾക്ക് സാധിക്കുമെന്നാണ് റിപ്പോർട്ടുകൾ. 30 സെക്കൻഡ് ദൈർഘ്യമുള്ള വോയ്‌സ്‌നോട്ടുകളാകും വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കാൻ കഴിയുക.

നിലവിൽ ചിത്രങ്ങളും വീഡിയോകളുമാണ് സ്റ്റാറ്റസാക്കാൻ കഴിയുന്നത്. നിലവിൽ ചില ഐ.ഒ.എസ്.ഉപയോക്താക്കൾ പരീക്ഷണാർഥത്തിൽ ഈ ഫീച്ചർ ഉപയോഗിച്ച് വരികയാണ്. മറ്റ് സ്റ്റാറ്റസുകളെ പോലെ തന്നെ വോയ്‌സ് സ്റ്റാറ്റസുകൾ ആരൊക്കെ കാണണമെന്ന് ഉപയോക്താവിന് തീരുമാനിക്കാൻ സാധിക്കും. ഈ വോയ്‌സ് സ്റ്റാറ്റസുകൾ എൻഡ് ടു എൻഡ് എൻക്രിപ്ഷൻ മുഖേന സുരക്ഷിതമായിരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

Advertisment