കുറഞ്ഞ വിലയിൽ സ്മാർട്ട് വാച്ചുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം പേരും. വിലക്കുറവിൽ കൂടുതൽ ഫീച്ചറുകൾ ലഭ്യമാകുന്ന ഒട്ടനവധി സ്മാർട്ട് വാച്ചുകൾ വിപണിയിൽ ലഭ്യമാണ്. അത്തരത്തിൽ റെഡ്മിയുടെ പുതിയ സ്മാർട്ട് വാച്ചാണ് റെഡ്മി സ്മാർട്ട് ബാൻഡ് പ്രോ. ഇവയുടെ വിലയും സവിശേഷതയും പരിചയപ്പെടാം.
1.4 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട് വാച്ചുകൾക്ക് നൽകിയിട്ടുള്ളത്. 5 എടിഎം വാട്ടർ റെസിസ്റ്റൻസ് ലഭ്യമാണ്. അതിനാൽ, കുളിക്കുമ്പോഴും നീന്തുമ്പോഴും ഈ സ്മാർട്ട് വാച്ചുകൾ ധൈര്യപൂർവം ഉപയോഗിക്കാമെന്നാണ് കമ്പനിയുടെ വാഗ്ദാനം. നിരവധി സ്പോർട്സ് മോഡുകളും ഉൾക്കൊള്ളിച്ചിട്ടുണ്ട്.
വയർലെസ് പേഴ്സണലൈസഡ് കണക്ടിവിറ്റിയാണ് നൽകിയിട്ടുള്ളത്. 14 ദിവസം വരെ ബാറ്ററി ലൈഫ് ലഭ്യമാണ്. ഒപ്ടിക്കൽ സെൻസറുകൾ, പോഗോ പിന്നുകൾ തുടങ്ങിയവ പിൻഭാഗത്ത് നൽകിയിട്ടുണ്ട്. അതേസമയം, റെഡ്മി സ്മാർട്ട് ബാൻഡ് പ്രോയ്ക്ക് ബട്ടണുകൾ നൽകിയിട്ടില്ല. കേവലം 25 ഗ്രാം മാത്രം ഭാരമുള്ള ഈ സ്മാർട്ട് വാച്ചുകളുടെ വിപണി വില 3,879 രൂപയാണ്.