/sathyam/media/post_attachments/5lroEAl0yrGmpKVkvdst.jpg)
മോട്ടോറോളയുടെ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് കിടിലൻ ഓഫറുമായി എത്തിയിരിക്കുകയാണ് പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ഫ്ലിപ്കാർട്ട്. ബജറ്റ് റേഞ്ചിൽ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഓഫർ വിലയിൽ സ്വന്തമാക്കാൻ കഴിയുന്ന സ്മാർട്ട്ഫോണാണ് മോട്ടോ ജി51 5ജി. ഇവയുടെ പ്രധാന സവിശേഷതകൾ പരിചയപ്പെടാം.
6.8 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 2,400 × 1,080 പിക്സൽ റെസല്യൂഷൻ കാഴ്ചവയ്ക്കുന്നുണ്ട്. ക്വാൽകം സ്നാപ്ഡ്രാഗൺ 480 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 11 ആണ്.
50 മെഗാപിക്സൽ, 8 മെഗാപിക്സൽ, 2 മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറയാണ് നൽകിയിട്ടുള്ളത്. 5,000 എംഎഎച്ച് ബാറ്ററി ലൈഫ് കാഴ്ചവയ്ക്കുന്നുണ്ട്. 4 ജിബി റാം പ്ലസ് 64 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള ഈ വേരിയന്റിന്റെ വിപണി വില 14,999 രൂപയാണ്. എന്നാൽ, ഓഫർ വിലയിൽ 12,249 രൂപയ്ക്ക് മോട്ടോ ജി51 സ്വന്തമാക്കാൻ സാധിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us