വിലക്കുറവിൽ ടെക്നോ ഫാന്റം എക്സ്2 സ്വന്തമാക്കാൻ അവസരം, കൂടുതൽ വിവരങ്ങൾ ഇങ്ങനെ

author-image
ടെക് ഡസ്ക്
New Update

publive-image

Advertisment

പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ ടെക്നോയുടെ പോവ സീരിസിലെ ടെക്നോ ഫാന്റം എക്സ്2 ഹാൻഡ്സെറ്റുകൾ വിലക്കുറവിൽ സ്വന്തമാക്കാൻ അവസരം. റിപ്പോർട്ടുകൾ പ്രകാരം, ആമസോണിൽ ടെക്നോ ഫാന്റം എക്സ്2 സ്മാർട്ട്ഫോണുകൾക്ക് വമ്പിച്ച വിലക്കിഴിവാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ബാങ്ക് ഓഫർ, നോകോസ്റ്റ് ഇഎംഐ തുടങ്ങിയ ഓഫറുകളും ലഭ്യമാണ്. 8 ജിബി റാം പ്ലസ് 256 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള വേരിയന്റ് 23 ശതമാനം ഇളവോടെ 39,999 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. TECNO100 എന്ന പ്രത്യേക കോഡ് ഉപയോഗിച്ച് വാങ്ങുന്നവർക്ക് പ്രത്യേക കിഴിവ് ലഭിക്കുന്നതാണ്. ഈ ഹാൻഡ്സെറ്റുകളുടെ പ്രധാന സവിശേഷതകൾ അറിയാം.

6.8 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് കർവ്ഡ് ഫ്ലക്സിബിൾ അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 1080 × 2400 പിക്സൽ റെസലൂഷനും, 120 ഹെർട്സ് റിഫ്രഷ് റേറ്റും ലഭ്യമാണ്.

4എൻഎം മീഡിയടെക് ഡെമൻസിറ്റി 9000 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 ആണ്. മൂൺലൈറ്റ് സിൽവർ, സ്റ്റാർഡസ്റ്റ് ഗ്രേ എന്നിങ്ങനെ 2 കളർ ഓപ്ഷനുകളിൽ ടെക്നോ ഫാന്റം എക്സ്2 വാങ്ങാൻ സാധിക്കും.

Advertisment