ഇക്കൊല്ലം ഗൂഗിളിൽ ഏറ്റവും കൂടുതൽ പേർ തിരഞ്ഞ വാക്ക് ഏതെന്ന് അറിയാം, കൂടുതൽ വിവരങ്ങൾ ഇങ്ങനെ

author-image
ടെക് ഡസ്ക്
New Update

publive-image

Advertisment

ഇക്കൊല്ലം അവസാനിക്കാറായതോടെ ഏറ്റവും കൂടുതൽ പേർ തിരഞ്ഞ വാക്ക് ഏതെന്ന് പുറത്തുവിട്ടിരിക്കുകയാണ് പ്രമുഖ ടെക് ഭീമനായ ഗൂഗിൾ. ഗൂഗിളിന്റെ വാർഷിക റിപ്പോർട്ട് പ്രകാരം, ഇക്കൊല്ലം ഏറ്റവും കൂടുതൽ പേർ തിരഞ്ഞത് ‘വേഡ്ൽ’ (Wordle) എന്ന ഗെയിമിനെ കുറിച്ചാണ്.

ഓരോ ദിവസവും 5 അക്ഷരമുള്ള ഒരു വാക്ക് ഊഹിച്ച് കണ്ടെത്തുന്നതാണ് ഈ ഗെയിം. 2021 ഒക്ടോബറിലാണ് ഈ ഗെയിം ആദ്യമായി അവതരിപ്പിക്കുന്നത്. ലോക ശ്രദ്ധയാകർഷിച്ച വാർത്താ പ്രാധാന്യമുള്ള വിഷയങ്ങളെ മറികടന്നാണ് വേഡ്ൽ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചത്.

ഇലക്ഷൻ റിസൾട്ട്, ക്വീൻ എലിസബത്ത്, യുക്രൈൻ തുടങ്ങിയ വാക്കുകളാണ് മിക്ക ആളുകളുടെയും പ്രവചനമെങ്കിലും, ഇത്തവണ വേഡ്ൽ പ്രവചനങ്ങൾ തിരുത്തിയെഴുതി. പ്രധാനമായും വേഡ്ൽ ഗെയിം കളിക്കാനോ, വേഡ്ൽ ഗെയിമിന്റെ ഉത്തരമാകാൻ സാധ്യതയുള്ള വാക്കുകൾ കണ്ടെത്താനോ വേണ്ടിയാണ് കൂടുതൽ ആളുകളും ഈ വാക്ക് ഗൂഗിളിൽ സെർച്ച് ചെയ്തിരിക്കുന്നത്.

ഉപഭോക്താക്കളെ ചിന്തിപ്പിക്കുന്ന ഗെയിം കൂടിയാണ് വേഡ്ൽ. പരമാവധി ആറ് തവണയാണ് ഊഹിക്കാനുള്ള അവസരം ലഭിക്കുന്നത്. ഓരോ തവണ ഊഹിക്കുന്ന വാക്കിൽ നിന്നും ശരിയായ വാക്കിലേക്കുള്ള സൂചനയും ലഭിക്കുന്നതാണ്. ലോഞ്ച് ചെയ്ത് മാസങ്ങൾക്കകം നിരവധി ആരാധകരാണ് വേഡ്ൽ ഗെയിമിന് ഉണ്ടായിട്ടുള്ളത്.

Advertisment