രാജ്യത്തെ ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് ഒറ്റ ചാർജർ നയം ഉടൻ നടപ്പാക്കും, പുതിയ നീക്കവുമായി കേന്ദ്രം

author-image
ടെക് ഡസ്ക്
Updated On
New Update

publive-image

രാജ്യത്തെ ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് ഒറ്റ ചാർജ് നയം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ നീക്കവുമായി രംഗത്തെത്തിയിരിക്കുകയാണ് കേന്ദ്രസർക്കാർ. റിപ്പോർട്ടുകൾ പ്രകാരം, ഒരു രാജ്യം ഒരു ചാർജർ നയം നടപ്പാക്കുന്നതിന്റെ ഭാഗമായി കർമ്മസമിതി രൂപീകരിച്ചിരിക്കുകയാണ് കേന്ദ്രം.

Advertisment

ഇലക്ട്രോണിക്സ്, പരിസ്ഥിതി, വാണിജ്യമന്ത്രാലയങ്ങൾ, വാണിജ്യ സംഘടനകൾ, സാങ്കേതികവിദ്യാ സ്ഥാപനങ്ങൾ എന്നിവയിലെ പ്രതിനിധികളാണ് സമിതിയിൽ ഉൾപ്പെട്ടിരിക്കുന്നത്. 2024 ന്റെ അവസാനത്തോടെ ഐഫോൺ ഉൾപ്പെടെയുള്ള സ്മാർട്ട്ഫോണുകളും മറ്റ് ഇലക്ട്രോണിക് ഉൽപ്പന്നങ്ങളും യുഎസ്ബി ടൈപ്പ് സി ചാർജിംഗ് പോർട്ടുകളിലേക്ക് മാറ്റാനാണ് പദ്ധതിയിടുന്നത്.

നിലവിൽ, വിവിധ തരത്തിലുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾക്കും മൊബൈൽ ഫോണുകൾക്കും യൂറോപ്യൻ യൂണിയൻ ടൈപ്പ് സി ചാർജിംഗ് പോർട്ടുകൾ നിർബന്ധമാക്കിയിട്ടുണ്ട്. അതേസമയം, 2023 മുതൽ പുറത്തിറക്കുന്ന ഐഫോണുകളിൽ ടൈപ്പ് സി ചാർജിംഗ് പോർട്ടുകൾ ഉൾപ്പെടുത്തില്ലെന്നാണ് പ്രമുഖ നിർമ്മാതാക്കളായ ആപ്പിൾ അറിയിച്ചിരിക്കുന്നത്.

Advertisment