ഉപയോക്താക്കൾക്ക് പുതിയ മുന്നറിയിപ്പുമായി ട്വിറ്റർ; 150-ലധികം അക്കൗണ്ടുകൾ നീക്കം ചെയ്തേക്കുമെന്ന് റിപ്പോർട്ട്

author-image
ടെക് ഡസ്ക്
New Update

publive-image

ഉപയോക്താക്കൾക്ക് പുതിയ മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്റർ. റിപ്പോർട്ടുകൾ പ്രകാരം, ദീർഘ കാലമായി സജീവമല്ലാത്ത 150 കോടി അക്കൗണ്ടുകൾ നീക്കം ചെയ്യാനാണ് ട്വിറ്റർ സിഇഒ ഇലോൺ മസ്ക് തീരുമാനിച്ചിരിക്കുന്നത്.

Advertisment

ഉള്ളടക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് തടയുന്നതിന്റെയും ഭാഗമായാണ് ട്വിറ്ററിന്റെ പുതിയ നീക്കം. ഉപയോഗത്തിലില്ലാത്ത അക്കൗണ്ടുകൾ നീക്കം ചെയ്യുന്നത് ട്വിറ്ററിൽ വൻ മാറ്റങ്ങൾ സൃഷ്ടിച്ചേക്കാമെന്നാണ് ട്വിറ്ററിന്‍റെ വിലയിരുത്തൽ.

വ്യാജ അക്കൗണ്ടുകൾ, നിഷ്ക്രിയ അക്കൗണ്ടുകൾ എന്നിവ പ്രത്യേകം കണ്ടെത്തുന്നതിനും ഇല്ലാതാക്കുന്നതിനും വേണ്ട നടപടികൾ ഉടൻ തന്നെ സ്വീകരിക്കുമെന്ന് ട്വിറ്റർ അറിയിച്ചിട്ടുണ്ട്. അതേസമയം, നിഷ്ക്രിയ അക്കൗണ്ടുകൾ ഏതൊക്കെ ആകാം എന്നതിനെക്കുറിച്ചുള്ള വ്യക്തത ട്വിറ്റർ വരുത്തിയിട്ടില്ല. കൂടാതെ, ഇത്തരത്തിലുള്ള അക്കൗണ്ടുകൾ നീക്കം ചെയ്യാൻ സമയമെടുക്കുമെന്നാണ് സൂചന.

Advertisment