കാത്തിരിപ്പിന് വിരാമം; അവതാർ ഫീച്ചറുമായി വാട്സ്ആപ്പ്

author-image
ടെക് ഡസ്ക്
New Update

publive-image

ഉപയോക്താക്കളുടെ നീണ്ട നാളുകളായുള്ള കാത്തിരിപ്പിന് വിരാമമിട്ട് ജനപ്രിയ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ്. റിപ്പോർട്ടുകൾ പ്രകാരം, പ്രൊഫൈൽ ചിത്രമായി ഉപയോഗിക്കാനും, പങ്കിടാനും, ചാറ്റുകളിൽ സ്റ്റിക്കറായി ഉപയോഗിക്കാനും കഴിയുന്ന അവതാറുകൾ രൂപകൽപ്പന ചെയ്യാനുള്ള ഫീച്ചറാണ് വാട്സ്ആപ്പ് പുറത്തിറക്കിയിരിക്കുന്നത്.

Advertisment

ഇത്തരത്തിലുള്ള സ്റ്റിക്കറുകൾക്ക് വാട്സ്ആപ്പ് ചാറ്റിനെ കൂടുതൽ മനോഹരമാക്കി മാറ്റാൻ സാധിക്കുന്നതാണ്. അവതാർ ഫീച്ചർ എങ്ങനെ ഉപയോഗിക്കണമെന്ന് പരിചയപ്പെടാം. അവതാർ ഫീച്ചർ ലഭിക്കുന്നതിനായി വാട്സ്ആപ്പ് അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട്. തുടർന്ന് ‘സെറ്റിംഗ്സ്’ എന്ന ഐക്കൺ ടാപ്പ് ചെയ്യുക.

തുടർന്ന് ‘അവതാർ’ എന്ന ഓപ്ഷൻ എടുത്തതിനുശേഷം ‘Create your Avatar’ എന്നുള്ള ഓപ്ഷൻ തിരഞ്ഞെടുത്ത്, ‘Get started’ ടാപ്പ് ചെയ്യുക. തുടർന്ന് കാണുന്ന ഇന്റർഫേസിൽ ഉപയോക്താക്കൾക്ക് അവതാറിന് ആവശ്യമായ ഹെയർ സ്റ്റൈലുകൾ, വസ്ത്രം, ശരീരഘടന, മുഖത്തിന്റെ ആകൃതി, മേക്കപ്പ്, ആഭരണങ്ങൾ, കണ്ണട തുടങ്ങിയവയും ചേർക്കാൻ സാധിക്കും. ആകെ 36 ഇഷ്ടാനുസൃത സ്റ്റിക്കറുകൾ ഉപയോഗിക്കമെന്നതാണ് പുതിയ ഫീച്ചറിന്റെ സവിശേഷത.

ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യൽ മീഡിയകളിൽ ഇതിനോടകം തന്നെ അവതാറുകൾ സൃഷ്ടിക്കാനുള്ള ഫീച്ചർ അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ, ദീർഘ കാലം എടുത്തതിനുശേഷമാണ് വാട്സ്ആപ്പിൽ ഈ ഫീച്ചർ യാഥാർത്ഥ്യമായിരിക്കുന്നത്.

Advertisment