ജനപ്രിയ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ് ഉപഭോക്തൃ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി നിരവധി ഫീച്ചറുകൾ അവതരിപ്പിക്കാറുണ്ട്. അത്തരത്തിൽ, പുതിയ ഫീച്ചറുമായാണ് വാട്സ്ആപ്പ് രംഗത്തെത്തിയിരിക്കുന്നത്.
റിപ്പോർട്ടുകൾ പ്രകാരം, കോൾ ഹിസ്റ്ററി ട്രാക്ക് ചെയ്യാൻ സഹായിക്കുന്ന ഫീച്ചറാണ് അവതരിപ്പിക്കുക. ആദ്യ ഘട്ടത്തിൽ ഡെസ്ക്ടോപ്പ് ഉപഭോക്താക്കൾക്ക് മാത്രമാണ് ഈ സേവനങ്ങൾ ലഭിക്കുകയെന്ന് അറിയിച്ചിട്ടുണ്ട്. മൈക്രോസോഫ്റ്റ് സ്റ്റോറിൽ വിൻഡോസ് 2.2246.4.0 അപ്ഡേറ്റിനായി വാട്സ്ആപ്പ് ഇതിനകം തന്നെ ബീറ്റ വേർഷൻ പുറത്തിറക്കിയിട്ടുണ്ട്.
ബീറ്റാ പതിപ്പായതിനാൽ, കോൾ ഹിസ്റ്ററി ട്രാക്ക് ചെയ്യുന്ന സംവിധാനം മൊബൈലിൽ ഉടൻ ലഭ്യമാകില്ലെന്ന് വാട്സ്ആപ്പ് വ്യക്തമാക്കി. അടുത്തിടെ ‘Do Not Disturb’ മോഡിൽ പുതിയ അപ്ഡേറ്റ് വാട്സ്ആപ്പ് അവതരിപ്പിച്ചിട്ടുണ്ട്. ‘Do Not Disturb’ മോഡിലും മിസ്ഡ് കോൾ വന്നാൽ ഉപഭോക്താവിന് അറിയാൻ സാധിക്കുന്ന തരത്തിലാണ് സജ്ജീകരിച്ചിരിക്കുന്നത്.