എംബിഎ പരീക്ഷയും എന്തെളുപ്പം! പുതിയ തലങ്ങൾ കീഴടക്കാൻ ചാറ്റ്ജിപിടി

author-image
ടെക് ഡസ്ക്
New Update

publive-image

ടെക് ലോകത്ത് അതിവേഗം ചർച്ചാ വിഷയമായി മാറിയ ചാറ്റ്ജിപിടി വീണ്ടും ഞെട്ടിപ്പിക്കുന്ന പ്രകടനവുമായി രംഗത്തെത്തിയിരിക്കുകയാണ്. റിപ്പോർട്ടുകൾ പ്രകാരം, ചാറ്റ്ജിപിടി എംബിഎ പരീക്ഷ പാസായെന്ന വാർത്തകളാണ് ഇപ്പോൾ എത്തിയിരിക്കുന്നത്.

Advertisment

അമേരിക്കയിലെ പെനിസിൽവാനിയയിലുള്ള വാർട്ടൻ സ്കൂൾ ഓഫ് ദ യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ ക്രിസ്റ്റൻ ടെർവീഷാണ് ചാറ്റ്ജിപിടിയെ കൊണ്ട് എംബിഎ പരീക്ഷ എഴുതിപ്പിച്ചത്. വളരെ എളുപ്പത്തിലും വേഗത്തിലുമാണ് ചാറ്റ്ജിപിടി എംബിഎ പരീക്ഷ പാസായിരിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ്ബോട്ടാണ് ചാറ്റ്ജിപിടി.

പരീക്ഷ നന്നായി എഴുതിയെങ്കിലും ചാറ്റ്ജിപിടിയുടെ പ്രകടനത്തിന് എംബിഎ പരീക്ഷയിൽ ബി ഗ്രേഡ് ആണ് പ്രൊഫസർ നൽകുന്നത്. മികച്ച രീതിയിൽ തന്നെയാണ് ഓരോ ചോദ്യങ്ങളെയും ചാറ്റ്ജിപിടി നേരിട്ടതെന്ന് പ്രൊഫസർ വ്യക്തമാക്കി. ഭാവിയിൽ ഇത്തരത്തിൽ വിവിധ പരീക്ഷകൾ എഴുതാൻ ചാറ്റ്ജിപിടിക്ക് സാധിക്കുമെന്നാണ് സൂചന.

അതേസമയം, ഇത്തരം പരീക്ഷണങ്ങൾ പരീക്ഷയുടെ മൂല്യത്തെ തന്നെ ബാധിച്ചേക്കാമെന്നുള്ള മുന്നറിയിപ്പുമുണ്ട്. ഓട്ടോമേറ്റഡ് ബോട്ടിന് പോലും പരീക്ഷ പാസാകാൻ കഴിയുമെന്നത് വിവിധ പരീക്ഷകളുടെ മൂല്യം ഇടിക്കാൻ സാധ്യതയുണ്ട്.

Advertisment