വൺപ്ലസ് ഉപയോക്താവാണോ? ജിയോയുടെ ട്രൂ 5ജി സേവനങ്ങൾ ഉപയോഗിക്കാം

author-image
ടെക് ഡസ്ക്
New Update

publive-image

വൺപ്ലസിന്‍റെ സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നവർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് പ്രമുഖ ടെലികോം സേവന ദാതാക്കളായ റിലയൻസ് ജിയോ. റിപ്പോർട്ടുകൾ പ്രകാരം, വൺപ്ലസിന്റെ സ്മാർട്ട്ഫോണുകളിൽ ജിയോയുടെ ട്രൂ 5ജി സേവനങ്ങളാണ് പ്രവർത്തനക്ഷമമായിരിക്കുന്നത്.

Advertisment

ഇതോടെ, ഏറ്റവും പുതിയ ഹാൻഡ്സെറ്റുകളായ വൺപ്ലസ് 10 സീരീസ്, നോർഡ് 2ടി, നോർഡ് സിഇ 2 ലൈറ്റ് തുടങ്ങിയവയിൽ തടസങ്ങളില്ലാതെ ജിയോ ഉപയോക്താക്കൾക്ക് ട്രൂ 5ജി സേവനങ്ങൾ ആസ്വദിക്കാൻ സാധിക്കും.

ഡിസംബർ ഒന്ന് മുതൽ ജിയോ ട്രൂ 5ജി സേവനങ്ങൾ ലഭിക്കുന്ന വൺപ്ലസ് ഉപകരണങ്ങളുടെ പട്ടികയിൽ വൺപ്ലസ് 9ആർ, വൺപ്ലസ് 8 സീരീസ്, വൺപ്ലസ് നോർഡ് 2, വൺപ്ലസ് സിഇ, വൺപ്ലസ് സിഇ2 എന്നിവ ഉൾപ്പെട്ടിരുന്നെങ്കിലും, ഇവയിൽ സേവനങ്ങൾ ലഭ്യമായി തുടങ്ങിയിട്ടില്ല.

അതേസമയം, വൺപ്ലസ് 9 പ്രോ, വൺപ്ലസ് 9, വൺപ്ലസ് 9ആർടി എന്നീ ഹാൻഡ്സെറ്റുകളിലും ട്രൂ 5ജി നെറ്റ്‌വർക്കിലേക്കുള്ള ആക്സസ് ഉടൻ ലഭ്യമാക്കുമെന്ന് ജിയോ അറിയിച്ചിട്ടുണ്ട്.

Advertisment