ചൈനീസ് വിപണി കീഴടക്കാൻ റിയൽമി വി23ഐ എത്തി, പ്രധാന സവിശേഷതകൾ അറിയാം

author-image
ടെക് ഡസ്ക്
New Update

publive-image

Advertisment

മുൻനിര സ്മാർട്ട്ഫോൺ ബ്രാൻഡായ റിയൽമിയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റായ റിയൽമി വി23ഐ ചൈനീസ് വിപണിയിൽ അവതരിപ്പിച്ചു. നൂതന സാങ്കേതികവിദ്യ അടിസ്ഥാനപ്പെടുത്തിയുള്ള നിരവധി ഫീച്ചറുകളാണ് റിയൽമി പുതിയ ഹാൻഡ്സെറ്റിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഇവയുടെ വിലയും സവിശേഷതയും പരിചയപ്പെടാം.

6.56 ഇഞ്ച് എച്ച്ഡി പ്ലസ് എൽസിഡി ഡിസ്പ്ലേയാണ് നൽകിയിരിക്കുന്നത്. 90 ഹെർട്സ് റിഫ്രഷ് റേറ്റ് ലഭ്യമാണ്. മീഡിയടെക് ഡെമൻസിറ്റി 700 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 ആണ്.

13 മെഗാപിക്സൽ പ്രൈമറി ക്യാമറയും 2 മെഗാപിക്സൽ സെക്കൻഡറി സെൻസറുമാണ് പിന്നിൽ നൽകിയിട്ടുള്ളത്. 8 മെഗാപിക്സലാണ് സെൽഫി ക്യാമറ. 5,000 എംഎഎച്ച് ആണ് ബാറ്ററി ലൈഫ്. പ്രധാനമായും ഫാർ മൗണ്ടൻ ബ്ലൂ, ജേഡ് ബ്ലാക്ക് കളർ എന്നീ കളർ ഓപ്ഷനുകളിലാണ് റിയൽമി വി23ഐ വാങ്ങാൻ സാധിക്കുക. 4 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള വേരിയന്റിന്റെ വില 1,999 യുവാൻ (ഏകദേശം 24,000 രൂപ) ആണ്.

Advertisment