New Update
Advertisment
സോഫ്റ്റ്‌വെയർ അപ്ഡേറ്റ് ചെയ്തതോടെ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് വൺപ്ലസ് യൂസർമാർ. സ്മാർട്ട്ഫോൺ പ്രേമികളുടെ ഇഷ്ട ബ്രാൻഡുകളിൽ ഒന്നായ വൺപ്ലസിൽ സോഫ്റ്റ്‌വെയർ അപ്ഡേറ്റ് ചെയ്തതോടെയാണ് ചിലരുടെ ഫോണുകളിലെ ഡിസ്പ്ലേയിൽ പച്ചനിറത്തിലുള്ള വരകൾ ദൃശ്യമായി തുടങ്ങിയത്.
സാധാരണയായി ഇത്തരം പച്ച വരകൾ ഹാർഡ്‌വെയർ പ്രശ്നമുള്ളപ്പോഴാണ് പ്രത്യക്ഷപ്പെടാറുള്ളത്. എന്നാൽ, സോഫ്റ്റ്‌വെയർ അപ്ഡേറ്റ് ചെയ്തപ്പോൾ അവ ദൃശ്യമായതിന്റെ ഞെട്ടലിലാണ് യൂസർമാർ.
ഓക്സിജൻ ഒഎസ് 13- ലേക്ക് അപ്ഡേറ്റ് ചെയ്ത പല വൺപ്ലസ് ഫോണുകളിലുമാണ് പച്ചവരകൾ ദൃശ്യമായിരിക്കുന്നത്. വൺപ്ലസ് 8, വൺപ്ലസ് 8ടി, വൺപ്ലസ് 8 പ്രോ, വൺപ്ലസ് 9, വൺപ്ലസ് 9ആർ തുടങ്ങിയ മോഡലുകളിലാണ് ഈ പ്രശ്നം കൂടുതലായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതേസമയം, വൺപ്ലസ് 10 പ്രോ സീരീസിൽ ഈ പ്രശ്നം റിപ്പോർട്ട് ചെയ്തിട്ടില്ല.