/sathyam/media/post_attachments/5lKLHSqGr0XOE59ZQkN2.jpeg)
കുറഞ്ഞ കാലയളവിനുള്ളിൽ ഇന്ത്യൻ വിപണിയിൽ പോലും ജനപ്രീതി നേടിയ ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് വൺപ്ലസ്. സ്മാർട്ട്ഫോൺ നിർമ്മാണത്തിൽ തന്നെ വേറിട്ട ചിന്തയുമായി എത്തിയ വൺപ്ലസിന്റെ ഒൻപതാം വാർഷികം ആഘോഷിക്കുകയാണിപ്പോൾ.
പിറന്നാൾ ആഘോഷങ്ങളുടെ ഭാഗമായി തിരഞ്ഞെടുത്ത 5ജി സ്മാർട്ട്ഫോണുകൾക്ക് വമ്പിച്ച വിലക്കിഴിവാണ് വൺപ്ലസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബർ 13 മുതൽ 18 വരെ വൺപ്ലസ് സ്മാർട്ട്ഫോണുകൾ ഓഫർ വിലയിൽ സ്വന്തമാക്കാൻ സാധിക്കും. ഒൻപതാം വാർഷികത്തിന്റെ ഭാഗമായി ഐസിഐസിഐ ബാങ്കിന്റെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് സ്മാർട്ട്ഫോണുകൾ വാങ്ങുന്നവർക്ക് 6,000 രൂപ വരെയാണ് ഡിസ്കൗണ്ട് ലഭിക്കുക.
സ്മാർട്ട്ഫോണുകൾക്ക് പുറമേ, ചില ഓഡിയോ ഉപകരണങ്ങളും ഓഫർ വിലയിൽ സ്വന്തമാക്കാൻ കഴിയും. വൺപ്ലസ്.ഇൻ, വൺപ്ലസ് സ്റ്റോർ ആപ്പ്, വൺപ്ലസ് എക്സ്പീരിയൻസ് സ്റ്റോറുകൾ, ആമസോൺ.ഇൻ തുടങ്ങിയ പ്ലാറ്റ്ഫോമുകൾ മുഖാന്തരമാണ് ഡിസ്കൗണ്ട് വിൽപ്പന ഏർപ്പെടുത്തിയിരിക്കുന്നത്.
റിപ്പോർട്ടുകൾ പ്രകാരം, വൺപ്ലസിന്‍റെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ വൺപ്ലസ് 10 പ്രോയുടെ വിൽപ്പന ആരംഭിച്ചിട്ടുണ്ട്. 56,999 രൂപയാണ് ഈ സ്മാർട്ട്ഫോണുകളുടെ വില. അതേസമയം, വണ്‍പ്ലസ് 10ടി, 10ആര്‍ മോഡലുകള്‍ക്ക് യഥാക്രമം 5,000 രൂപയും, 6,000 രൂപയും കിഴിവ് ഉണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us