ഇന്ത്യക്കാർക്കിടയിൽ ഏറെ പ്രചാരത്തിലുള്ള സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് സാംസംഗ്. ഇന്ത്യൻ വിപണിയിൽ ഫീച്ചർ ഫോൺ മുതൽ സ്മാർട്ട്ഫോണുകൾ വരെ സാംസംഗ് അവതരിപ്പിച്ചിട്ടുണ്ട്. കൂടാതെ, സാംസംഗിന്റെ പ്രീമിയം ഹാൻഡ്സെറ്റുകളും വിപണിയിൽ ലഭ്യമാണ്. ഒട്ടനവധി സവിശേഷതകൾ ഉള്ള സ്മാർട്ട്ഫോണാണ് സാംസംഗ് ഗാലക്സി എ73. ഇവയുടെ പ്രധാന ഫീച്ചറുകൾ പരിചയപ്പെടാം.
6.7 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 120 ഹെർട്സ് റിഫ്രഷ് റേറ്റും, 1,080×2,400 പിക്സൽ റെസല്യൂഷനും കാഴ്ചവെക്കുന്നുണ്ട്. ക്വാൽകം എസ്എം7325 സ്നാപ്ഡ്രാഗൺ 778ജി പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 ആണ്. പ്രധാനമായും 3 കളർ വേരിയന്റിലാണ് സാംസംഗ് ഗാലക്സി എ73 വാങ്ങാൻ സാധിക്കുക.
108 മെഗാപിക്സൽ, 12 മെഗാപിക്സൽ, 8 മെഗാപിക്സൽ, 5 മെഗാപിക്സൽ ക്യാമറയാണ് പിന്നിൽ നൽകിയിട്ടുള്ളത്. 32 മെഗാപിക്സലാണ് സെൽഫി ക്യാമറ. 25 വാട്സ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയും, 5,000 എംഎഎച്ച് ബാറ്ററി ലൈഫും കാഴ്ചവയ്ക്കുന്നുണ്ട്. 8 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള സാംസംഗ് ഗാലക്സി എ73 സ്മാർട്ട്ഫോണുകളുടെ ഇന്ത്യൻ വിപണി വില 41,490 രൂപയാണ്.