ക്രെഡിറ്റ്/ ഡെബിറ്റ് കാർഡ് ഉപയോഗം: ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

author-image
ടെക് ഡസ്ക്
New Update

publive-image

Advertisment

ഇന്ന് നമ്മളിൽ പലരും ക്രെഡിറ്റ്/ ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കുന്നവരാണ്. ക്രെഡിറ്റ്/ ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.

1. ഒരിക്കലും നിങ്ങളുടെ പിൻ നമ്പർ കാർഡിൽ എഴുതിവയ്ക്കരുത്.

2. തത്സമയ ഇടപാട് അലെർട്ടുകൾക്കായി നിങ്ങളുടെ മൊബൈൽ നമ്പർ ബാങ്കിൽ അപ്ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക.

3. ഓൺലൈൻ അക്കൗണ്ട് ശക്തമായ പാസ്‌വേഡ് ഉപയോഗിച്ച് സുരക്ഷിതമാക്കുക.

4. പോപ്പ്-അപ്പ് വിൻഡോയിലൂടെ ക്രെഡിറ്റ് കാർഡ് വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്യാൻ ആവശ്യപ്പെട്ടാൽ ചെയ്യരുത്.

5. ക്രെഡിറ്റ് കാർഡ് വിശദാംശങ്ങൾ പരിശോധിക്കാൻ ആവശ്യപ്പെടുന്ന സൈറ്റുകളെ ശ്രദ്ധാപൂർവ്വം നിരീക്ഷിക്കുക. കബളിപ്പിക്കപ്പെടാൻ ഇടയുണ്ട്.

6. സഹായത്തിനായി ഏതെങ്കിലും ആപ്പ് ഡൗൺലോഡ് ചെയ്യാൻ ആവശ്യപ്പെടുന്ന ഒരു കോളിനും/എസ്എംഎസിനും/ഇമെയിലിനും പ്രതികരിക്കരുത്.

7. ക്രെഡിറ്റ്/ഡെബിറ്റ് കാർഡിലെ CVV നമ്പർ രഹസ്യമായി സൂക്ഷിക്കുക.

Advertisment