‘ഗൂഗിൾ ഫോർ ഇന്ത്യ’ ഇവന്റ്: ഇത്തവണ പ്രഖ്യാപിച്ചത് കിടിലൻ ഫീച്ചറുകൾ

author-image
ടെക് ഡസ്ക്
New Update

publive-image

Advertisment

ഇന്ത്യക്കാർക്കായി കിടിലൻ ഫീച്ചറുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് പ്രമുഖ ടെക് ഭീമനായ ഗൂഗിൾ. ‘ഗൂഗിൾ ഫോർ ഇന്ത്യ’ ഇവന്റിലാണ് പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ചത്. സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനോടൊപ്പം, പുതിയ ടൂളുകളും പുറത്തിറക്കാൻ കമ്പനി പദ്ധതിയിടുന്നുണ്ട്. പുതിയ ഫീച്ചറുകൾ എന്തൊക്കെയെന്ന് പരിചയപ്പെടാം.

മൾട്ടിസെർച്ച് ഫീച്ചറാണ് ഗൂഗിൾ പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. സെർച്ച് എളുപ്പമാക്കാൻ ചിത്രങ്ങളോ സ്ക്രീൻഷോട്ടുകളോ എടുക്കാനും, അവരുടെ ചോദ്യത്തിന് വാചകം നൽകാനും ഈ ഫീച്ചറിലൂടെ സാധ്യമാകും. ആദ്യ ഘട്ടത്തിൽ ഹിന്ദി, പഞ്ചാബി തുടങ്ങിയ ഇന്ത്യൻ ഭാഷകളിലാണ് മൾട്ടിസെർച്ച് ഫീച്ചർ ലഭിക്കുക.

അടുത്ത മാറ്റം ഗൂഗിൾ പ്രഖ്യാപിച്ചിരിക്കുന്നത് യൂട്യൂബിലാണ്. യൂട്യൂബ് വീഡിയോകളിൽ ഉപയോക്താക്കൾക്ക് ചില പ്രത്യേക നിമിഷങ്ങൾ കാണാൻ സാധിക്കുന്ന തരത്തിലുള്ള ഫീച്ചറിനാണ് രൂപം നൽകുന്നത്. വീഡിയോയിലും സെർച്ച് പ്രവർത്തിക്കുന്ന ഈ സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ ബീറ്റ ടെസ്റ്ററുകൾക്ക് ലഭ്യമാക്കിയിട്ടുണ്ട്.

ഗൂഗിളിന്റെ മറ്റൊരു സുപ്രധാന ഫീച്ചറാണ് ഡോക്ടറുടെ കുറിപ്പടി വിവർത്തനം ചെയ്യൽ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേർണിംഗ് എന്നിവയുടെ സഹായത്തോടെ, ഡോക്ടറുടെ കുറിപ്പടികൾ എളുപ്പത്തിൽ മനസിലാക്കിത്തരുന്നതാണ്.

ഗൂഗിള്‍ ആപ്പിലെ സെര്‍ച്ച് ബാറില്‍ ക്ലിക്ക് ചെയ്ത് വാക്കുകള്‍ ടൈപ്പ് ചെയ്യുമ്പോള്‍ തന്നെ അതിന്റെ ഫലങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതാണ് മറ്റൊരു ഗംഭീര ഫീച്ചര്‍. തിരയാനുള്ള ബട്ടണില്‍ അമര്‍ത്താതെ, സെര്‍ച്ച് ബാറില്‍ തന്നെ ഫലങ്ങള്‍ ദൃശ്യമാകുന്ന ഫീച്ചറിന് ഉപയോക്താക്കൾക്കിടയിൽ വൻ സ്വീകാര്യത ലഭിക്കാൻ സാധ്യതയുണ്ട്.

Advertisment