മനുഷ്യ സഹായമില്ലാതെ പ്രവർത്തിക്കുന്ന ആദ്യ റോബോട്ടിക് കഫേ ഒരുങ്ങുന്നു; സവിശേഷതകൾ

author-image
ടെക് ഡസ്ക്
New Update

publive-image

Advertisment

റെസ്റ്റോറന്റ് മേഖലയിലും ആധിപത്യം ഉറപ്പിക്കാനൊരുങ്ങി സൂപ്പർ റോബോട്ടുകൾ. മനുഷ്യ സഹായമില്ലാതെ പ്രവർത്തിക്കുന്ന സമ്പൂർണ റോബോട്ടിക് കഫേയാണ് ദുബായിൽ പ്രവർത്തനമാരംഭിക്കുന്നത്.

റെസ്റ്റോറന്റിലെ ഭക്ഷണ വിതരണം മുതൽ കാഷ്യർ വരെ റോബോട്ടുകൾ ആണെന്നതാണ് ഈ കഫേയുടെ പ്രധാന പ്രത്യേകത. 2023- ലാണ് റോബോട്ടിക് കഫേ തുറക്കുക. ഡോണ എന്ന പേരിൽ അറിയപ്പെടുന്ന ഈ സൈബർ കഫേയിലെ റോബോട്ടിന്റെ പേര് റോബോ- സി2 എന്നാണ്.

ആർഡിഐ റോബോട്ടിക്സാണ് ഇത് വികസിപ്പിച്ചെടുത്തത്. 24 മണിക്കൂറും റോബോട്ടിക് കഫേയുടെ സേവനങ്ങൾ ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഉപഭോക്താക്കളോട് സംസാരിക്കാനും, പേര് വിവരങ്ങൾ ഓർത്തെടുക്കാനും റെസ്റ്റോറന്റിലെ റോബോട്ടുകൾക്ക് സാധിക്കുന്നതാണ്. ആഹാരം പാകം ചെയ്യുന്നതും, സെർവ് ചെയ്യുന്നതും, ക്ലീനിംഗും തുടങ്ങി എല്ലാ ജോലികളും റോബോ- സി2-ന്റെ കയ്യിൽ ഭദ്രമാണ്.

Advertisment