മിതമായ വിലയ്ക്ക് മികച്ചൊരു സ്മാർട്ട്ഫോൺ, ഇൻഫിനിക്സ് സീറോ 20 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു

author-image
ടെക് ഡസ്ക്
New Update

publive-image

Advertisment

ഇന്ത്യൻ വിപണിയിൽ ഇൻഫിനിക്സ് ബ്രാൻഡിന്റെ മറ്റൊരു ഹാൻഡ്സെറ്റ് കൂടി പുറത്തിറക്കി. ഇൻഫിനിക്സ് സീറോ സീരീസിന്റെ ഭാഗമായുള്ള ഇൻഫിനിക്സ് സീറോ 20 സ്മാർട്ട്ഫോണുകളാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. മിതമായ വിലയ്ക്ക് ഒട്ടനവധി ഫീച്ചറുകൾ ഉൾക്കൊള്ളിച്ചിട്ടുള്ള സ്മാർട്ട്ഫോൺ കൂടിയാണ് ഇൻഫിനിക്സ് സീറോ 20. ഇവയുടെ സവിശേഷതകൾ അറിയാം.

6.7 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 1,080×2,400 പിക്സൽ റെസലൂഷനും 90 ഹെർട്സ് റിഫ്രഷ് റേറ്റും ലഭ്യമാണ്. മീഡിയടെക് ഹീലിയോ ജി99 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 ആണ്.

108 മെഗാപിക്സൽ പ്രൈമറി സെൻസർ, 13 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ലെൻസ്, ക്വാഡ് എൽഇഡി ഫ്ലാഷോടു കൂടിയ 2 മെഗാപിക്സൽ മൈക്രോ ക്യാമറ എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറയാണ് പിന്നിൽ നൽകിയിരിക്കുന്നത്. 60 മെഗാപിക്സലാണ് സെൽഫി ക്യാമറ. 44 വാട്സ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയും, 4,500 എംഎഎച്ച് ബാറ്ററി ലൈഫും ലഭ്യമാണ്.

സ്പേസ് ഗ്രേ, ഗ്ലിറ്റർ ഗോൾഡ്, ഗ്രീൻ ഫാന്റസി എന്നിങ്ങനെ മൂന്ന് വ്യത്യസ്ഥ കളർ വേരിയന്റിലാണ് ഇൻഫിനിക്സ് സീറോ 20 വാങ്ങാൻ സാധിക്കുക. 8 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള മോഡലിന് 15,999 രൂപയാണ് വില. ഡിസംബർ 29 മുതൽ ഈ സ്മാർട്ട്ഫോൺ ഫ്ലിപ്കാർട്ട് മുഖാന്തരം വാങ്ങാൻ സാധിക്കും.

Advertisment