ഉപഭോക്താക്കൾക്ക് പുതുവത്സര സമ്മാനവുമായി ജിയോ, കിടിലൻ പ്ലാനുകൾ അവതരിപ്പിച്ചു

author-image
ടെക് ഡസ്ക്
New Update

publive-image

പുതുവത്സരത്തിൽ ഉപഭോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് പ്രമുഖ സ്വകാര്യ ടെലികോം സേവന ദാതാവായ റിലയൻസ് ജിയോ. ഇത്തവണ ജിയോയുടെ ഹാപ്പി ന്യൂ ഇയർ 2023 പ്ലാൻ ആണ് അവതരിപ്പിച്ചിരിക്കുന്നത്.

Advertisment

എല്ലാ വർഷവും ഉപഭോക്താക്കൾക്കായി ജിയോ ന്യൂയർ പ്ലാൻ അവതരിപ്പിക്കാറുണ്ട്. പുതുതായി അവതരിപ്പിച്ച 2023 രൂപ പ്ലാനിനെക്കുറിച്ച് കൂടുതൽ അറിയാം. ജിയോ ഡോട്ട് കോമിലാണ് 2023 രൂപയുടെ പ്ലാൻ ലിസ്റ്റ് ചെയ്തിരിക്കുന്നത്. പ്രതിദിനം 2.5 ജിബി വരെ ഡാറ്റയും, അൺലിമിറ്റഡ് കോളുകളും ലഭിക്കുന്നതാണ്.

അതേസമയം, 9 മാസത്തേക്കാണ് അൺലിമിറ്റഡ് കോളിംഗ് ലഭിക്കുക. ഈ ഓഫറുകൾക്ക് പുറമേ, ജിയോ ആപ്പുകളിലേക്കുള്ള കോംപ്ലിമെന്ററി സബ്സ്ക്രിപ്ഷനും, പ്രതിദിനം 100 എസ്എംഎസുകളും ലഭിക്കുന്നതാണ്. ജിയോയുടെ പുതിയ വരിക്കാർക്ക് പുതുവത്സര ഓഫറിലൂടെ കോംപ്ലിമെന്ററി പ്രൈം അംഗത്വവും ജിയോ വാഗ്ദാനം ചെയ്യുന്നുണ്ട്. നിലവിൽ, മൂന്ന് വാർഷിക പ്ലാനുകൾ ലിസ്റ്റ് ചെയ്തിട്ടുണ്ട്.

Advertisment