ഫ്ലിപ്കാർട്ട്: ഇയർ എൻഡ് സെയിലിന് തുടക്കം, ഓഫർ വിലയിൽ ഉൽപ്പന്നങ്ങൾ സ്വന്തമാക്കാം

author-image
ടെക് ഡസ്ക്
New Update

publive-image

പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ഫ്ലിപ്കാർട്ടിൽ ഇയർ എൻഡ് സെയിൽ ആരംഭിച്ചു. ഇത്തവണ സ്മാർട്ട്ഫോണുകൾക്കാണ് വമ്പിച്ച വിലക്കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നത്. സ്മാർട്ട്ഫോണിന് പുറമേ, മറ്റ് ഉൽപ്പന്നങ്ങളും വിലക്കിഴവിൽ വാങ്ങാനുള്ള അവസരമാണ് ഇയർ എൻഡ് സെയിലിലൂടെ ഫ്ലിപ്കാർട്ട് ഒരുക്കുന്നത്. ഓഫറിൽ ലഭ്യമാകുന്ന സ്മാർട്ട്ഫോണുകൾ ഏതൊക്കെയെന്ന് പരിചയപ്പെടാം.

Advertisment

ഇത്തവണ ഐഫോൺ 13 5ജി വളരെ കുറഞ്ഞ വിലയിലാണ് ലഭ്യമാക്കിയിരിക്കുന്നത്. 61,999 രൂപയ്ക്കാണ് ഐഫോൺ 13 5ജി സ്വന്തമാക്കാനുള്ള അവസരം ലഭിക്കുന്നത്. സാംസംഗിന്റെ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്കും മികച്ച ഓപ്ഷനാണ് ഒരുക്കിയിരിക്കുന്നത്. സാംസംഗ് ഗാലക്സി എസ്22+ സ്മാർട്ട്ഫോണുകൾക്ക് 69,999 രൂപയാണ് വില. കൂടാതെ, ഫെഡറൽ ബാങ്കിന്റെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പർച്ചേസ് ചെയ്യുന്നവർക്ക് 10 ശതമാനം ഇൻസ്റ്റന്റ് ഡിസ്കൗണ്ടും ലഭിക്കുന്നതാണ്.

പിക്സൽ 6എ സ്മാർട്ട്ഫോണുകൾ ഇയർ എൻഡ് സെയിലിൽ 29,999 രൂപയ്ക്ക് വാങ്ങാൻ സാധിക്കും. കൂടാതെ, മോട്ടോ എഡ്ജ് 30 സ്മാർട്ട്ഫോണുകൾക്ക് 22,999 രൂപയാണ് വില. ഇന്ത്യൻ വിപണിയിൽ 30,000 രൂപയ്ക്കാണ് മോട്ടോ എഡ്ജ് 30 അവതരിപ്പിച്ചത്.

Advertisment