പ്രമുഖ ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് വിവോ. ഇന്ത്യൻ വിപണിയിൽ ഒട്ടനവധി ഉപയോക്താക്കളാണ് വിവോ ബ്രാൻഡിന് ഉള്ളത്. വ്യത്യസ്ഥ സവിശേഷതകൾ കോർത്തിണക്കി വിവോ പുറത്തിറക്കിയ സ്മാർട്ട്ഫോണാണ് വിവോ വൈ12എസ്. ബഡ്ജറ്റ് റേഞ്ചിലാണ് വിവോ വൈ12എസ് വാങ്ങാൻ സാധിക്കുക. ഇവയുടെ പ്രധാന ഫീച്ചറുകൾ എന്തൊക്കെയെന്ന് പരിചയപ്പെടാം.
6.51 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 720 × 1,600 പിക്സൽ റെസല്യൂഷൻ കാഴ്ചവയ്ക്കുന്നുണ്ട്. മീഡിയടെക് എംടി6765 ഹീലിയോ പി35 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 10 ആണ്.
13 മെഗാപിക്സൽ, 2 മെഗാപിക്സൽ ക്യാമറയാണ് പിന്നിൽ നൽകിയിട്ടുള്ളത്. 8 മെഗാപിക്സലാണ് സെൽഫി ക്യാമറ. 10 വാട്സ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയും, 5,000 എംഎഎച്ച് ബാറ്ററി ലൈഫും ലഭ്യമാണ്. 3 ജിബി റാം പ്ലസ് 32 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള ഈ വേരിയന്റിന്റെ വിപണി വില 10,990 രൂപയാണ്.