അടുത്ത വർഷം മുതൽ രാജ്യത്ത് ഫോൾഡബിൾ സ്മാർട്ട്ഫോണുകളുടെ വിൽപ്പന ഗണ്യമായി ഉയരാൻ സാധ്യത. ഗ്ലോബൽ ഫോൾഡബിൾ സ്മാർട്ട്ഫോൺ മാർക്കറ്റ് പ്രഡിക്ഷൻ, ക്യു3 2022 പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, ഫോൾഡബിൾ സ്മാർട്ട്ഫോണുകളുടെ വിൽപ്പന 20 ശതമാനം മുതൽ 30 ശതമാനം വരെ ഉയരാനാണ് സാധ്യത. 2022- ഇന്ത്യൻ വിപണിയിൽ ഫോൾഡബിൾ സ്മാർട്ട്ഫോണുകൾക്ക് ആവശ്യക്കാർ ഏറെയായിരുന്നു.
ഇന്ത്യൻ വിപണിക്ക് പുറമേ, ആഗോള തലത്തിലും ഫോൾഡബിൾ സ്മാർട്ട്ഫോണുകളുടെ ഡിമാൻഡ് വർദ്ധിച്ചിട്ടുണ്ട്. 2023- ൽ ഫോൾഡബിൾ സ്മാർട്ട്ഫോണുകളുടെ ആഗോള വിൽപ്പന 52 ശതമാനം വാർഷിക വളർച്ച നേടുമെന്നാണ് വിലയിരുത്തൽ. കൂടാതെ, 2.27 കോടിയോളം ഫോൾഡബിൾ സ്മാർട്ട്ഫോണുകൾ ആഗോള തലത്തിൽ വിൽക്കാനും സാധ്യതയുണ്ട്.
2022- ലെ കണക്കുകൾ പ്രകാരം, ഏകദേശം 4,00,000 ഫോൾഡബിൾ സ്മാർട്ട്ഫോണുകളാണ് ഇന്ത്യയിൽ വിതരണം ചെയ്തിട്ടുള്ളത്. അതേസമയം, സാംസംഗിന്റെ ഫോൾഡബിൾ സ്മാർട്ട്ഫോണുകൾക്കാണ് ആവശ്യക്കാർ ഏറെ ഉണ്ടാവുക. തൊട്ടുപിന്നിലായി മോട്ടോറോള, ഷവോമി, ഹുവായ്, ഓപ്പോ, വിവോ എന്നീ ബ്രാൻഡുകളും ഉണ്ട്.