ഇനിമുതൽ സ്കൂൾ ബസും ട്രാക്ക് ചെയ്യാം; മൊബൈൽ ആപ്പുമായി മോട്ടോർവാഹന വകുപ്പ്

author-image
ടെക് ഡസ്ക്
New Update

publive-image

Advertisment

തി​​രു​​വ​​ന​​ന്ത​​പു​​രം: സ്കൂ​​ൾ വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ സു​​ര​​ക്ഷ​​യു​​റ​​പ്പാ​​ക്കാ​​ൻ മൊ​​ബൈ​​ൽ ആ​​പ്പു​​മാ​​യി സം​​സ്ഥാ​​ന മോ​​ട്ടോ​​ർ വാ​​ഹ​​ന വ​​കു​​പ്പ്. സ്കൂ​​ൾ ബ​​സു​​ക​​ളു​​ടെ സ​​ഞ്ചാ​​രം ര​​ക്ഷി​​താ​​ക്ക​​ൾ​​ക്ക് മൊ​​ബൈ​​ൽ ഫോ​​ണി​​ൽ നി​​രീ​​ക്ഷി​​ക്കാ​​ൻ 'വി​​ദ്യ​​വാ​​ഹ​​ൻ' എ​​ന്ന പേ​​രി​​ലാ​​ണ് ആ​​പ്പ്.

ഇ​​തു​​പ​​യോ​​ഗി​​ച്ച് ഉ​​പ​​യോ​​ഗി​​ച്ച് ര​​ക്ഷി​​താ​​ക്ക​​ൾ​​ക്ക് അ​​വ​​രു​​ടെ കു​​ട്ടി​​ക​​ളു​​ടെ സ്കൂ​​ൾ ബ​​സ് ട്രാ​​ക്ക് ചെ​​യ്യാ​​നാ​​കും. സ്കൂ​​ൾ ബ​​സി​​ന്‍റെ ത​​ത്സ​​മ​​യ ലൊ​​ക്കേ​​ഷ​​ൻ, വേ​​ഗം, മ​​റ്റ് അ​​ലേ​​ർ​​ട്ടു​​ക​​ൾ എ​​ന്നി​​വ സം​​ബ​​ന്ധി​​ച്ച വി​​വ​​ര​​ങ്ങ​​ൾ ആ​​പ്പി​​ലൂ​​ടെ ല​​ഭ്യ​​മാ​​കും. അ​​ടി​​യ​​ന്ത​​ര സാ​​ഹ​​ച​​ര്യ​​ങ്ങ​​ളി​​ൽ ര​​ക്ഷി​​താ​​ക്ക​​ൾ​​ക്ക് ആ​​പ്പി​​ൽ നി​​ന്ന് ഡ്രൈ​​വ​​റെ​​യോ സ​​ഹാ​​യി​​യെ​​യോ നേ​​രി​​ട്ട് വി​​ളി​​ക്കാം.

മോ​​ട്ടോ​​ർ​​വാ​​ഹ​​ന വ​​കു​​പ്പി​​ന്‍റെ നി​​ല​​വി​​ലു​​ള്ള സു​​ര​​ക്ഷാ മി​​ത്ര പ്ലാ​​റ്റ്ഫോം അ​​ടി​​സ്ഥാ​​ന​​മാ​​ക്കി​​യു​​ള്ള ആ​​പ്പ് കേ​​ര​​ള സ​​ർ​​ക്കാ​​ർ ര​​ക്ഷി​​താ​​ക്ക​​ൾ​​ക്ക് പൂ​​ർ​​ണ​​മാ​​യും സൗ​​ജ​​ന്യ​​മാ​​യാ​​ണ് ന​​ൽ​​കു​​ന്ന​​ത്. ആ​​പ്പ് ഉ​​പ​​യോ​​ഗി​​ക്കാ​​ൻ മൊ​​ബൈ​​ൽ ന​​മ്പ​​ർ ര​​ജി​​സ്റ്റ​​ർ ചെ​​യ്യു​​ന്ന​​തി​​ന് ര​​ക്ഷി​​താ​​ക്ക​​ൾ സ്കൂ​​ൾ അ​​ധി​​കൃ​​ത​​രു​​മാ​​യി ബ​​ന്ധ​​പ്പെ​​ട​​ണം. ആ​​പ്പ് ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​ത് സം​​ബ​​ന്ധി​​ച്ചു​​ള്ള സം​​ശ​​യ​​നി​​വാ​​ര​​ണ​​ത്തി​​നാ​​യി 18005997099 ടോ​​ൾ ഫ്രീ ​​ന​​മ്പ​​ർ ഉ​​പ​​യോ​​ഗി​​ക്കാം.

Advertisment