രാജ്യത്ത് 5ജി സേവനങ്ങൾക്ക് ഉടൻ താരിഫ് പ്ലാനുകൾ അവതരിപ്പിക്കില്ല, കാരണം അറിയാം

author-image
ടെക് ഡസ്ക്
New Update

publive-image

രാജ്യത്ത് 5ജി സേവനങ്ങൾക്ക് ഉടൻ താരിഫ് പ്ലാനുകൾ അവതരിപ്പിക്കില്ലെന്ന് ടെലികോം സേവന ദാതാക്കൾ. റിപ്പോർട്ടുകൾ പ്രകാരം, 4ജി പ്ലാനിൽ തന്നെ 5ജി സേവനങ്ങൾ തുടരാനാണ് ടെലികോം കമ്പനികൾ പദ്ധതിയിടുന്നത്.

Advertisment

ഒരു വർഷത്തേക്ക് കൂടിയായിരിക്കും ഇത്തരത്തിൽ സൗജന്യ 5ജി സേവനം ആസ്വദിക്കാൻ സാധിക്കുക. നിലവിൽ, 5ജി സപ്പോർട്ട് ചെയ്യുന്ന സ്മാർട്ട്ഫോണുകളുടെ എണ്ണം താരതമ്യേന കുറവാണ്. ഈ സാഹചര്യത്തിൽ 5ജി താരിഫ് പ്ലാനുകൾ അവതരിപ്പിക്കുന്നത് ഉപഭോക്താക്കളെ ആകർഷിക്കില്ലെന്നാണ് കമ്പനികളുടെ വിലയിരുത്താൻ.

4ജിയേക്കാൾ ഇരട്ടി വേഗതയാണ് 5ജിക്ക് ലഭിക്കുന്നതെങ്കിലും, ഉപഭോക്താക്കൾക്കിടയിൽ ചലനങ്ങൾ സൃഷ്ടിക്കാൻ സാധിച്ചിട്ടില്ല. യൂസർ എക്സ്പീരിയൻസിൽ കാര്യമായ മാറ്റം ഉണ്ടാകാത്തത് താരിഫ് പ്ലാനുകൾ അവതരിപ്പിക്കുന്നതിൽ നിന്നും ടെലികോം കമ്പനികളെ പിന്തിരിപ്പിക്കുന്നുണ്ട്.

കണക്കുകൾ പ്രകാരം, രാജ്യത്ത് 12 ശതമാനം സ്മാർട്ട്ഫോണുകൾക്ക് മാത്രമാണ് 5ജി സപ്പോർട്ട് ഉള്ളത്. വരും വർഷങ്ങളിൽ മാത്രമാണ് സാധാരണ ഉപഭോക്താക്കൾക്കിടയിൽ 5ജി സ്മാർട്ട്ഫോണുകൾക്ക് പ്രചാരം ലഭിക്കുകയുള്ളൂ. നിലവിലെ സാഹചര്യത്തിൽ 5ജിയിൽ നിന്നുള്ള വരുമാന സാധ്യത വളരെ കുറവാണ്.

എയർടെൽ, റിലയൻസ് ജിയോ എന്നീ കമ്പനികളാണ് 5ജി നൽകുന്നത്. 4ജി സിം മാറ്റാതെ തന്നെ ഉപഭോക്താക്കൾക്ക് 5ജി സേവനം പ്രയോജനപ്പെടുത്താൻ സാധിക്കും. നിലവിൽ, 14 സംസ്ഥാനങ്ങളിലും, കേന്ദ്രഭരണ പ്രദേശങ്ങളിലും 5ജി ലഭ്യമാണ്.

Advertisment