വാട്സ്ആപ്പിൽ സ്റ്റോറേജ് ഫുൾ ആകുന്നുണ്ടോ, ക്ലിയർ ചെയ്യാനുളള എളുപ്പവഴി ഇതാ

author-image
ടെക് ഡസ്ക്
Updated On
New Update

publive-image

Advertisment

ഭൂരിഭാഗം ആളുകളുടെയും ജീവിതത്തിൽ നിന്നും മാറ്റിനിർത്താൻ കഴിയാത്ത ഒന്നാണ് വാട്സ്ആപ്പ്. സന്ദേശം അയക്കാൻ സഹായിക്കുന്നതിനോടൊപ്പം, പേയ്മെന്റുകൾ നടത്താനും വാട്സ്ആപ്പിലൂടെ സാധിക്കുന്നതാണ്. എന്നാൽ, വാട്സ്ആപ്പ് ഉപയോഗിക്കുന്ന മിക്ക ആളുകളും നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് സ്റ്റോറേജ് ഫുൾ ആകുന്നത്.

വാട്സ്ആപ്പ് മീഡിയയുടെ എണ്ണം വർദ്ധിക്കുന്നതിനനുസരിച്ച്, സ്റ്റോറേജിന്റെ അളവിലും കുറവ് സംഭവിക്കാറുണ്ട്. ഈ പ്രശ്നത്തിന് പരിഹാരം കാണാൻ വാട്സ്ആപ്പിൽ ഒളിഞ്ഞിരിക്കുന്ന ചില സെറ്റിംഗ്സുകളുടെ സഹായം പ്രയോജനപ്പെടുത്താവുന്നതാണ്. വാട്സ്ആപ്പ് സ്റ്റോറേജ് എങ്ങനെ എളുപ്പത്തിൽ ക്ലിയർ ചെയ്യാമെന്ന് പരിചയപ്പെടാം.

വാട്സ്ആപ്പ് തുറന്നതിനു ശേഷം സെറ്റിംഗ്സ് (Settings) ഓപ്ഷൻ സെലക്ട് ചെയ്യുക. ഇതിൽ സ്റ്റോറേജ് ആൻഡ് ഡാറ്റ (Storage and Data) എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്ത്, മാനേജ് സ്റ്റോറേജ് (Manage Storage) ക്ലിക്ക് ചെയ്യുക.

പുതുതായി തുറന്നുവരുന്ന വിൻഡോയിൽ 5 എംബിക്ക് മുകളിലുള്ള ഫയലുകൾ കാണാൻ സാധിക്കും. ഇവയിൽ നിന്ന് ഓരോ ചാറ്റിലെയും ഫയലുകൾ പ്രത്യേകം തരംതിരിച്ച് കാണാൻ സാധിക്കുന്നതാണ്. തുടർന്ന് കാണുന്ന ഡിലീറ്റ് ഐക്കണിൽ ക്ലിക്ക് ചെയ്താൽ സ്റ്റോറേജ് വർദ്ധിപ്പിക്കാൻ കഴിയും.

Advertisment