പുതുവർഷത്തലേന്ന് സ്വി​ഗ്ഗിയിലൂടെ ഓർഡർ ചെയ്തത് 3.50 ലക്ഷം ബിരിയാണി

author-image
ടെക് ഡസ്ക്
New Update

publive-image

Advertisment

പുതുവർഷത്തലേന്ന് സ്വി​ഗ്ഗിയ്ക്ക് ലഭിച്ചത് 3.50 ലക്ഷം ബിരിയാണിയുടെ ഓർഡറുകൾ. രാത്രി 10.25 ഓടെ ആപ്പ് രാജ്യത്തുടനീളം 61,000 പിസ്സകൾ ഡെലിവർ ചെയ്തതായും കമ്പനി വൃത്തങ്ങൾ അറിയിച്ചു. ട്വിറ്ററിൽ നടത്തിയ അഭിപ്രായ വോട്ടെടുപ്പ് പ്രകാരം 75.4 ശതമാനം ഓർഡറുകൾ ഹൈദരാബാദി ബിരിയാണിക്ക് ലഭിച്ചു. ലക്‌നോവിയ്ക്ക് 14.2 ശതമാനവും, കൊൽക്കത്ത-10.4 ശതമാനവും ഓർഡർ ലഭിച്ചെന്നാണ് സ്വിഗ്ഗി പറയുന്നത്. 3.50 ലക്ഷം ഓർഡറുകൾ ലഭിച്ചതോടെ ഏറ്റവും കൂടുതൽ ഡെലിവർ ചെയ്ത ഇനം ബിരിയാണിയാണ്.

ശനിയാഴ്ച രാത്രി 7.20ന് 1.65 ലക്ഷം ബിരിയാണി ഓർഡറുകളാണ് ആപ്പ് വഴി ലഭിച്ചത്. ഹൈദരാബാദിൽ ഏറ്റവും കൂടുതൽ ബിരിയാണി വിൽക്കുന്ന റെസ്റ്റോറന്റുകളിൽ ഒന്നായ ബവാർച്ചി, 2022 പുതുവത്സര രാവിൽ മിനിറ്റിൽ രണ്ട് ബിരിയാണികൾ വീതമാണ് വിതരണം ചെയ്തത്.

2022 ഡിസംബർ 31-ന് ഡിമാൻഡിനനുസരിച്ച് സാധനം നല്കാനായി 15 ടൺ പലഹാരം തയ്യാറാക്കിരുന്നു."@dominos_india, 61,287 പിസ്സകൾ ഡെലിവർ ചെയ്തു. അവയ്‌ക്കൊപ്പം പോകുന്ന ഒറെഗാനോ പാക്കറ്റുകളുടെ എണ്ണം ഊഹിക്കാവുന്നതേയുള്ളൂ" എന്നാണ് സ്വിഗ്ഗി ട്വീറ്റിൽ പറഞ്ഞത്.

ശനിയാഴ്ച വൈകുന്നേരം ഏഴു മണി വരെ 1.76 ലക്ഷം പാക്കറ്റ് ചിപ്പുകൾ സ്വി​ഗ്ഗി ഇൻസ്റ്റാമാർട്ടിൽ ഓർഡർ ചെയ്തിട്ടുണ്ട്.വിവിധ ഉല്പന്നങ്ങളുടെ ഡെലിവറി പ്ലാറ്റ്‌ഫോമാണ് സ്വി​ഗ്ഗി ഇൻസ്റ്റാമാർട്ട്. 2,757 പാക്കറ്റ് ഡ്യൂറക്സ് കോണ്ടം ഡെലിവർ ചെയ്തതായും ഇക്കൂട്ടർ പറഞ്ഞു.

ഇത് "6969' ആക്കുന്നതിന് 4,212 എണ്ണം കൂടി ഓർഡർ ചെയ്യാൻ ആളുകളോട് കമ്പനി അഭ്യർത്ഥിച്ചിരുന്നു. ഞങ്ങൾ ഇതിനകം 1.3 ദശലക്ഷത്തിലധികം ഓർഡറുകളും കൗണ്ടിംഗും ഡെലിവറി ചെയ്തിട്ടുണ്ട്. ഈ പുതുവർഷം അവിസ്മരണീയമാക്കാൻ ഞങ്ങളുടെ ഫ്ലീറ്റ് ആന്റ് റെസ്റ്റോറന്റ് പങ്കാളികൾ തയ്യാറാണ്. തിരക്ക് മറികടക്കാൻ നേരത്തെ ഓർഡർ ചെയ്യുക" എന്നാണ് സ്വിഗ്ഗി സിഇഒ ഇന്നലെ വൈകുന്നേരം ചെയ്ത ട്വീറ്റിൽ പറയുന്നത്

Advertisment