ഇന്ത്യൻ വിപണിയിലെ താരമാകാൻ പോകോ സി50, വിലയും സവിശേഷതയും ഇങ്ങനെ

author-image
ടെക് ഡസ്ക്
New Update

publive-image

Advertisment

ഇന്ത്യൻ വിപണിയിൽ തരംഗം സൃഷ്ടിക്കാൻ സി- സീരീസ് ലൈനപ്പിലെ പുതിയ ഹാൻഡ്സെറ്റുമായി പോകോ എത്തി. ഇത്തവണ ഏറ്റവും പുതിയ മോഡലായ പോകോ സി50യാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. കിടിലൻ സവിശേഷതകൾ ഉൾക്കൊള്ളിച്ചിട്ടുണ്ടെങ്കിലും, ഇവയുടെ പ്രധാന ആകർഷണീയത വില തന്നെയാണ്. കൂടുതൽ ഫീച്ചറുകൾ പരിചയപ്പെടാം.

6.52 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് നൽകിയിരിക്കുന്നത്. 1600 × 700 പിക്സൽ റെസലൂഷനും, 120 ഹെർട്സ് ടച്ച് സാംപ്ലിംഗ് റേറ്റും നൽകിയിട്ടുണ്ട്. ഒക്ട- കോർ മീഡിയടെക് ഹീലിയോ എ22 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 ആണ്. ആക്സിലറോ മീറ്ററും, ഫിംഗർപ്രിന്റ് സെൻസറും ഇവയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

8 മെഗാപിക്സൽ പ്രൈമറി സെൻസർ അടങ്ങുന്ന എഐ പിന്തുണയുള്ള ഡ്യുവൽ പിൻ ക്യാമറയാണ് പിന്നിൽ നൽകിയിട്ടുള്ളത്. 5 മെഗാപിക്സലാണ് സെൽഫി ക്യാമറ. 10 വാട്സ് ചാർജിംഗ് പിന്തുണയും 5,000 എംഎഎച്ച് ബാറ്ററി ലൈഫും കാഴ്ചവയ്ക്കുന്നുണ്ട്. ജനുവരി 10 മുതലാണ് പോകോ സി50 സ്മാർട്ട്ഫോണുകളുടെ വിൽപ്പന ആരംഭിക്കുക.

ഫ്ലിപ്കാർട്ട് മുഖാന്തരമാണ് വിൽപ്പന നടത്തുന്നത്. 2 ജിബി റാം പ്ലസ് 32 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള മോഡൽ 6,499 രൂപയ്ക്കും, 3 ജിബി റാം പ്ലസ് 32 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള മോഡൽ 7,299 രൂപയ്ക്കും സ്വന്തമാക്കാൻ സാധിക്കും

Advertisment