റെഡ്മിയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റായ റെഡ്മി നോട്ട് 12 5ജി സീരീസ് ഉടൻ ഇന്ത്യൻ വിപണിയിൽ എത്തും. റിപ്പോർട്ടുകൾ പ്രകാരം, ജനുവരി അഞ്ച് മുതലാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുക. വാനില റെഡ്മി നോട്ട് 12 5ജി, റെഡ്മി നോട്ട് 12 പ്രോ 5ജി, റെഡ്മി നോട്ട് 12 പ്രോ പ്ലസ് 5ജി തുടങ്ങിയ മോഡലുകൾ അവതരിപ്പിക്കുമെന്നാണ് സൂചന.
ഒട്ടനവധി ഫീച്ചറുകളാണ് ഓരോ മോഡലിലും ഉൾക്കൊള്ളിച്ചിരിക്കുന്നത്. അവ എന്തൊക്കെയെന്ന് പരിചയപ്പെടാം. റെഡ്മി നോട്ട് 12 പ്രോ സ്മാർട്ട്ഫോണിന് സമാനമായ ഫീച്ചറുകളാണ് ഉൾപ്പെടുത്താൻ സാധ്യത. മികച്ച ക്യാമറയാണ് മറ്റു മോഡലുകളിൽ നിന്നും റെഡ്മി നോട്ട് 12 5ജി സീരീസുകളെ വ്യത്യസ്ഥമാക്കുന്നത്.
ഡിസൈനിൽ പ്രത്യേകിച്ച് മാറ്റങ്ങൾ ഇല്ലെങ്കിലും, ചിപ് സൈറ്റുകൾ വളരെ മികച്ചതാണ്. ക്യാമറയുടെ കാര്യത്തിൽ, സ്പീഡ് എഡിഷനിൽ 108ൻഎംപി സാംസംഗ് ഐഎസ്ഒസെൽ എച്ച്എം2 ക്യാമറയും 8എംപി അൾട്രാവൈഡ്, 2എംപി മാക്രോ ക്യാമറകളുമാണ് ഉള്ളത്.
മുൻവശത്ത്, ഇതിന് 16 എംപി സെൽഫി ക്യാമറയാണുള്ളത്. 6.67-ഇഞ്ച് ഫുൾഎച്ച്ഡി + 120 ഹെർട്സ് 10bit ഒഎൽഇഡി പഞ്ച് ഹോൾ ഡിസ്‌പ്ലേ, സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ എന്നിവയുമുണ്ട്.