ടോയ്‌ലറ്റുകളെയും ഇനി അലക്സ നിയന്ത്രിക്കും, ടെക് ലോകത്തെ ഈ സ്മാർട്ട് ടോയ്‌ലറ്റുകളെ കുറിച്ച് അറിയൂ

author-image
ടെക് ഡസ്ക്
New Update

publive-image

Advertisment

നിത്യജീവിതത്തിൽ ടെക്നോളജി വഹിക്കുന്ന പങ്ക് വളരെ വലുതാണ്. നമ്മൾ ഉപയോഗിക്കുന്ന ഓരോ ഉപകരണങ്ങളും ടെക്നോളജിയുടെ സഹായത്താൽ ഇന്ന് സ്മാർട്ടായി കൊണ്ടിരിക്കുകയാണ്. കാറുകൾ മുതൽ വാഷിംഗ് മെഷീനുകൾ വരെ മനുഷ്യ ജീവിതത്തിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ കുറയ്ക്കാൻ വളരെ വലിയ രീതിയിൽ സഹായിക്കുന്നുണ്ട്.

അത്തരത്തിൽ വേറിട്ട ഒരു കണ്ടെത്തലാണ് അടുത്തിടെ ടെക് ലോകത്ത് ചർച്ചയായി കൊണ്ടിരിക്കുന്നത്. ആമസോൺ അലക്സയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന സ്മാർട്ട് ടോയ്‌ലറ്റാണ് ഇപ്പോൾ ടെക് ലോകത്തെ താരം. എൽഇഡി മൂഡ് ലൈറ്റിംഗ് മുതൽ സ്പീക്കർ വരെ ഈ സ്മാർട്ട് ടോയ്‌ലറ്റിൽ അടങ്ങിയിട്ടുണ്ട്.

2019- ൽ ലാസ് വേഗാസില്‍ നടന്ന കൺസ്യൂമർ ഇലക്ട്രോണിക് പ്രദർശനത്തിലാണ് സ്മാർട്ട് ടോയ്‌ലറ്റ് ആദ്യമായി പ്രദർശനത്തിന് എത്തിയത്. വിസ്കോസിൻ അടിസ്ഥാനമായി പ്രവർത്തിക്കുന്ന കോഹ്ലർ കമ്പനിയാണ് സ്മാർട്ട് ടോയ്‌ലറ്റിന്റെ കണ്ടുപിടിത്തത്തിന് പിന്നിൽ.

ഓട്ടോമാറ്റിക് ഫ്ലഷ്, ഹാൻസ് ഫ്രീ ഓപ്പണിംഗ്- ക്ലോസിംഗ് ലിഡ്, ഹീറ്റഡ് സീറ്റ്, എയർ ഡ്രൈയർ അടക്കമുള്ള പ്രത്യേകതകളാണ് ഇവയിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. 11,500 യുഎസ് ഡോളറാണ് (9,46,000 രൂപ) ഈ സ്മാർട്ട് ടോയ്‌ലറ്റിന്റെ വില.

Advertisment