പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ റെഡ്മിയുടെ റെഡ്മി 60 സീരീസ് ഉടൻ ഇന്ത്യൻ വിപണിയിലെത്തും. ഏതാനും ആഴ്ചകൾക്ക് മുൻപാണ് ചൈനീസ് വിപണിയിൽ റെഡ്മി 60 സീരീസ് അവതരിപ്പിച്ചത്. അതേസമയം, ഇന്ത്യൻ വിപണിയിലെ കൃത്യമായ ലോഞ്ച് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. റെഡ്മി കെ60, റെഡ്മി കെ60 പ്രോ, റെഡ്മി കെ60ഇ എന്നീ സ്മാർട്ട്ഫോണുകളാണ് ഇന്ത്യയിലെത്താൻ സാധ്യത. ഇവയുടെ പ്രധാന ഫീച്ചറുകൾ അറിയാം.
റെഡ്മി കെ60 പ്രോയിൽ 6.67 ഇഞ്ച് 2കെ അമോലെഡ് ഡിസ്പ്ലേയാണ് നൽകിയിട്ടുള്ളത്. 120 ഹെട്സ് റിഫ്രഷ് റേറ്റ്, 480 ഹെട്സ് ടച്ച് സാമ്പിൾ റേറ്റ് എന്നിവ ലഭ്യമാണ്. സ്നാപ്ഡ്രാഗൺ 8 ജെൻ 2 പ്രോസസറിലാണ് പ്രവർത്തനം. ഇവയുടെ ഇന്ത്യൻ വിപണി വില ഏകദേശം 40,000 രൂപയായിരിക്കും.
റെഡ്മി കെ60- ൽ 6.67 ഇഞ്ച് 2കെ അമോലെഡ് ഡിസ്പ്ലേയാണ് നൽകിയിട്ടുള്ളത്. സ്നാപ്ഡ്രാഗൺ 8+ ജെൻ 1 പ്രോസസറിൽ ആണ് പ്രവർത്തനം. ഇവയുടെ ചില ഫീച്ചറുകൾ റെഡ്മി കെ60 പ്രോയ്ക്ക് സമാനമാണ്. 120 വാട്സ് ഫാസ്റ്റ് ചാർജിംഗ്, 30 വാട്സ് വയർലെസ് ഫസ്റ്റ് ചാർജിംഗ് പിന്തുണയുണ്ട്. 5,000 എംഎഎച്ചാണ് ബാറ്ററി ലൈഫ്. റെഡ്മി കെ60യുടെ ഇന്ത്യൻ വിപണി വില ഏകദേശം 30,000 രൂപയായിരിക്കും.