റിയൽമി 10 4ജി: ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു, സവിശേഷതകൾ അറിയാം

author-image
ടെക് ഡസ്ക്
New Update

publive-image

റിയൽമിയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റായ റിയൽമി 10 4ജി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. വ്യത്യസ്ഥമായ സവിശേഷതകൾ ഉൾക്കൊള്ളിച്ചാണ് റിയൽമി 10 4ജി എത്തിയിരിക്കുന്നത്.

Advertisment

ജനുവരി 15 മുതൽ ഈ സ്മാർട്ട്ഫോൺ വാങ്ങാൻ സാധിക്കും. റിയൽമി.കോം, ഫ്ലിപ്കാർട്ട്, റീട്ടെയിൽ സ്റ്റോറുകൾ എന്നിവ മുഖാന്തരം റിയൽമി 10 4ജി വാങ്ങാനാകും. ഇവയുടെ പ്രധാന സവിശേഷതകൾ എന്തൊക്കെയെന്ന് അറിയാം.

6.5 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 90 ഹെർട്സ് റിഫ്രഷ് റേറ്റ് ലഭ്യമാണ്. മീഡിയടെക് ഹീലിയോ ജി99 പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 13 അടിസ്ഥാനപ്പെടുത്തിയുള്ളതാണ്.

4 ജിബി റാം പ്ലസ് 64 ജിബി ഇന്റേണൽ സ്റ്റോറേജ്, 8 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ് എന്നിങ്ങനെ രണ്ട് വേരിയന്റിലാണ് ഇവ അവതരിപ്പിച്ചിരിക്കുന്നത്. 50 മെഗാപിക്സൽ, 2 മെഗാപിക്സൽ ക്യാമറയാണ് പിന്നിൽ നൽകിയിട്ടുള്ളത്.

16 മെഗാപിക്സലാണ് സെൽഫി ക്യാമറ. 33 വാട്സ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയും 5,000 എംഎഎച്ച് ബാറ്ററി ലൈഫും കാഴ്ചവയ്ക്കുന്നുണ്ട്. 64 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള മോഡലിന് 13,999 രൂപയും, 128 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള മോഡലിന് 16,999 രൂപയുമാണ് വിപണി വില.

Advertisment