/sathyam/media/post_attachments/V4wUZGfgPNR1rQPw3FdM.jpeg)
പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഐക്യൂവിന്റെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ദീർഘനാളായുള്ള കാത്തിരിപ്പിന് ശേഷമാണ് ഐക്യൂ 11 ഇന്ത്യയിലെത്തുന്നത്. വ്യത്യസ്ഥവും നൂതനവുമായ നിരവധി സവിശേഷതകൾ ഐക്യൂ 11 ഹാൻഡ്സെറ്റിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഇവയുടെ പ്രധാന സവിശേഷതകൾ എന്തൊക്കെയെന്ന് അറിയാം.
6.78 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 144 ഹെർട്സ് റിഫ്രഷ് റേറ്റ് ലഭ്യമാണ്. ക്വാൽക്കം സ്നാപ്ഡ്രാഗൺ 8 ജെൻ 2 പ്രോസസറിലാണ് ഐക്യൂ 11 സ്മാർട്ട്ഫോണുകളുടെ പ്രവർത്തനം. ക്വാൽക്കം സ്നാപ്ഡ്രാഗൺ 8 ജെൻ 2 പ്രോസസറുമായി ഇറങ്ങുന്ന ഇന്ത്യയിലെ ആദ്യത്തെ മുൻനിര ഹാൻഡ്സെറ്റാണ് ഐക്യൂ 11.
50 മെഗാപിക്സൽ സാംസംഗ് ജിഎൻ 5 ലെൻസ്, 13 മെഗാപിക്സൽ ടെലിഫോട്ടോ ലെൻസ്, 8 മെഗാപിക്സൽ അൾട്രാവൈഡ് സെൻസർ എന്നിങ്ങനെയുള്ള ട്രിപ്പിൾ ക്യാമറ സജ്ജീകരണമാണ് പിന്നിൽ നൽകിയിട്ടുള്ളത്. 16 മെഗാപിക്സലാണ് സെൽഫി ക്യാമറ. 120 വാട്സ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയും, 5,000 എംഎഎച്ച് ബാറ്ററി ലൈഫും കാഴ്ചവയ്ക്കുന്നുണ്ട്.
8 ജിബി റാം പ്ലസ് 256 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള മോഡലിന് 59,999 രൂപയും, 16 ജിബി റാം പ്ലസ് 256 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള മോഡലിന് 64,999 രൂപയുമാണ് വില. ഐക്യൂ 11 വാങ്ങുമ്പോൾ നിരവധി ബാങ്ക് ഓഫറുകൾ ലഭിക്കുന്നതാണ്. അതേസമയം, ആമസോൺ പ്രൈം സബ്സ്ക്രൈബർ ആണെങ്കിൽ 1,000 രൂപയുടെ അധിക ഇളവും ലഭിക്കും.