വാട്സ്ആപ്പ്: ഡിസപ്പിയറിംഗ് മെസേജുകൾ നഷ്ടമായോ? സേവ് ചെയ്തുവയ്ക്കാൻ അവസരം

author-image
ടെക് ഡസ്ക്
New Update

publive-image

Advertisment

ഏതാനും മാസങ്ങൾക്കു മുൻപ് വാട്സ്ആപ്പ് അവതരിപ്പിച്ച കിടിലൻ ഫീച്ചറുകളിൽ ഒന്നാണ് ഡിസപ്പിയറിംഗ് മെസേജ്. ചാറ്റ് ലിസ്റ്റിൽ സന്ദേശങ്ങൾ കുന്നുകൂടുന്നത് ഒഴിവാക്കാൻ സഹായിക്കുന്ന ഡിസപ്പിയറിംഗ് മെസേജ് പലപ്പോഴും തലവേദന സൃഷ്ടിക്കാറുണ്ട്. ആവശ്യമായ വിവരങ്ങൾ നിശ്ചിത പരിധി കഴിയുന്നതോടെ നഷ്ടമാകുമെന്നതാണ് പ്രശ്നം.

ഇതിന് പരിഹാരവുമായാണ് വാട്സ്ആപ്പ് എത്തുന്നത്. മെസേജുകൾ സേവ് ചെയ്യാൻ സഹായിക്കുന്ന ‘കെപ്റ്റ് മെസേജ്’ സംവിധാനമാണ് വാട്സ്ആപ്പ് വികസിപ്പിക്കുന്നത്. ഈ ഫീച്ചർ എത്തുന്നതോടെ, ആവശ്യമായ കണ്ടന്റുകൾ സേവ് ചെയ്തുവയ്ക്കാൻ സാധിക്കുന്നതാണ്.

കെപ്റ്റ് മെസേജുകൾ നിശ്ചിത സമയപരിധി കഴിഞ്ഞാൽ സ്വമേധയാ ഡിലീറ്റ് ആകുകയില്ല. ഇവ ബുക്ക്മാർക്ക് ചെയ്ത് സേവ് ചെയ്യാൻ കഴിയുന്നതാണ്. നിലവിൽ, ബീറ്റാ ടെസ്റ്റ് യൂസേഴ്സിന് ഈ ഫീച്ചർ ലഭ്യമാക്കിയിട്ടില്ലെന്നാണ് വിവരം. കെപ്റ്റ് മെസേജ് ഫീച്ചറിന് പുറമേ, ഡിസപ്പിയറിംഗ് മെസേജ് ഫീച്ചറിൽ ഉപയോക്താക്കൾക്ക് കൂടുതൽ നിയന്ത്രണങ്ങൾ നൽകാനും വാട്സ്ആപ്പ് പദ്ധതിയിടുന്നുണ്ട്. നിലവിൽ, 24 മണിക്കൂർ, 7 ദിവസം, 90 ദിവസം എന്നിങ്ങനെയാണ് ഡിസപ്പിയറിംഗ് മെസേജിലെ സമയപരിധി.

Advertisment