വൺപ്ലസ് 11 5ജി സ്മാർട്ട് ഫോൺ സ്വന്തമാക്കാൻ സുവർണാവസരം

New Update

ൺപ്ലസ് 11 5ജി സ്മാർട്ട് ഫോൺ സ്വന്തമാക്കാൻ സുവർണാവസരം. വൺപ്ലസിന്റെ ക്ലൗഡ് 11 പരിപാടിയിൽ പങ്കെടുക്കുന്നവരിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന 11 പേർക്ക് സമ്മാനം ലഭിക്കും. ഫെബ്രുവരി ഏഴിന്  ദില്ലിയിലെ ഇന്ദിരാ ഗാന്ധി അരീനയിൽ വെച്ചാണ് പരിപാടി നടക്കുന്നത്. ലോകത്ത് മറ്റാർക്കും ലഭിക്കാത്ത അവസരമാണ് ഒരുക്കിയിരിക്കുന്നത്. ഏറ്റവും പുതിയ പ്രൊഡക്ടുകളായ വൺപ്ലസ് 11 5ജി, വൺപ്ലസ് ബഡ്‌സ് പ്രോ 2 എന്നിവ ആദ്യമായി ഉപയോഗിക്കാനും തെരഞ്ഞെടുക്കപ്പെടുന്നവർക്ക് അവസരം ലഭിക്കും. കമ്പനിയുടെ ഫാൻസിന് മുന്നിലാണ്  ക്ലൗഡ് 11 വൺപ്ലസ് അവതരിപ്പിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.

Advertisment

publive-image

വൺപ്ലസ് ഫാൻസിനും കമ്യൂണിറ്റി അംഗങ്ങൾക്കും ഈ ചടങ്ങിലേക്ക് നിശ്ചിത എണ്ണം സീറ്റുകൾ കമ്പനി നല്കിയിട്ടുണ്ട്. പങ്കെടുക്കാനെത്തുന്ന മുറയ്ക്കാണ് സീറ്റ് ലഭിക്കുന്നത്. പേടിഎം ഇൻസൈഡർ (PayTMInsider) ഉപയോഗിച്ച് പണമടയ്ക്കുന്നവർക്ക് 599 രൂപയ്ക്ക് ടിക്കറ്റ് ലഭിക്കും. ദീർഘകാലമായി ഫാൻസായി തുടരുന്നവരെയും വൺപ്ലസ് മറന്നിട്ടില്ല. കൂടാതെ നേരത്തെ നടന്നിട്ടുള്ള അവതരണ പരിപാടികളിൽ പങ്കെടുത്തിട്ടുള്ളവർക്ക് ഇപ്രാവശ്യത്തെ പരിപാടിയിൽ പ്രത്യേക പരിഗണന ലഭിക്കും.

ഒജി അക്‌സസ് (OG access) എന്നാണ് ഇതിന് കമ്പനി പേരിട്ടിരിക്കുന്നത്. അയാം കമിങ് ബാക്ക് (#IAmComingBack) എന്ന ട്വിറ്റർ ഹാഷ്ടാഗിൽ വൺപ്ലസ് നേരത്തെ നടത്തിയ സമ്മേളനത്തിൽ പങ്കെടുത്തതിന്റെ ഫോട്ടോ ഷെയർ ചെയ്യണം. കൂടാതെ വൺപ്ലസിന്റെ റെഡ് കേബിൾ ക്ലബ് അംഗങ്ങൾക്ക് പ്രിവി (Privé) കൂപ്പൺ കോഡുകളും ലഭിക്കും. ഇവയ്ക്ക് 20 റെഡ്‌കോയിനുകൾ നൽകി കഴിഞ്ഞ് പേടിഎം ഇൻസൈഡർ വഴി ടിക്കറ്റ് വാങ്ങുമ്പോൾ 200 രൂപ ഡിസ്കൗണ്ട് ലഭിക്കും. വൺപ്ലസിന്റെ പുതിയ പ്രൊഡക്ടുകൾ ആദ്യം കാണാൻ സാധിക്കുന്നത് ക്ലൗഡ് 11 പരിപാടിയിൽ പങ്കെടുക്കുന്നവർക്കാണ്. വൺപ്ലസിന്റെ ചില എക്‌സ്‌ക്ലൂസിവ് സാധാനങ്ങളും വൗച്ചറുകളും അടങ്ങുന്ന ഹാമ്പറും പങ്കെടുക്കുന്നവർക്ക് നൽകും.

Advertisment