/sathyam/media/post_attachments/bWv5tBOdqat3FXnB4Rd0.jpeg)
ഉപയോക്താക്കളെ ആകർഷിക്കാൻ ഏറ്റവും പുതിയ സ്മാർട്ട് വാച്ചുമായി ഗിസ്മോർ ഇന്ത്യൻ വിപണിയിൽ എത്തി. ബ്ലേസ് മാക്സ് എന്ന പേരിലാണ് പുതിയ സ്മാർട്ട് വാച്ച് അവതരിപ്പിച്ചിരിക്കുന്നത്. ബ്ലേസ് മാക്സിന്റെ വിലയാണ് പ്രധാന ആകർഷണീയത. മറ്റ് സവിശേഷതകൾ പരിചയപ്പെടാം.
1.85 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്പ്ലേയാണ് ഈ സ്മാർട്ട് വാച്ചുകൾക്ക് നൽകിയിരിക്കുന്നത്. പരമാവധി 450 നിറ്റ് ബ്രൈറ്റ്നസ് ലഭ്യമാണ്. പൊടി, വെള്ളം എന്നിവയെ പ്രതിരോധിക്കാൻ IP67 റേറ്റ് ചെയ്തിട്ടുണ്ട്. JYouPro എന്ന ആപ്പ് മുഖാന്തരം ആൻഡ്രോയിഡ്, ഐഒഎസ് ഉപകരണങ്ങളുമായി സ്മാർട്ട് വാച്ചിനെ ബന്ധിപ്പിക്കാൻ സാധിക്കും.
ഹൃദയമിടിപ്പ് നിരീക്ഷണം, രക്തത്തിലെ ഓക്സിജന്റെ അളവ് നിരീക്ഷിക്കൽ, സ്ലീപ് ട്രാക്കിംഗ് എന്നിവ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ബ്ലേസ് മാക്സ് സ്മാർട്ട് വാച്ചുകൾ മിനി ഗെയിം ഉപകരണമായും, കാൽക്കുലേറ്ററായും ഉപയോഗിക്കാൻ സാധിക്കുന്നതാണ്. 15 ദിവസം വരെയാണ് ബാറ്ററി ലൈഫ് വാഗ്ദാനം ചെയ്യുന്നത്. ഫ്ലിപ്കാർട്ട് വഴി മുഖാന്തരം സ്വന്തമാക്കാൻ സാധിക്കുന്ന ബ്ലേസ് മാക്സ് സ്മാർട്ട് വാച്ചുകളുടെ ഇന്ത്യൻ വിപണി വില 1,199 രൂപയാണ്.