പോൺ കാണുന്നവരിൽ കുട്ടികളും ; സർവേ ഫലം പുറത്ത്

author-image
ടെക് ഡസ്ക്
Updated On
New Update

publive-image

പോൺ ഉള്ളടക്കങ്ങൾ കൂടുതലായി കൗമാരക്കാർക്കിടയിലേക്ക് എത്തുന്നുവെന്ന് പുതിയ സർവേ റിപ്പോർട്ട്. യുഎസിലെ കൗമാരക്കാർക്കിടയിൽ നടത്തിയ സർവെയിലാണ് ഇക്കാര്യം പറയുന്നത്. കൗമാരക്കാരിലെ നാലിൽ മൂന്നു പേരും പോൺ ഉള്ളടക്കങ്ങൾ കണ്ടിട്ടുണ്ട്. ഇതിൽ പകുതി പേർ പോൺ കണ്ടതാകട്ടെ 13 വയസിന് മുൻപാണ്. കോമൺ സെൻസ് മീഡിയ നടത്തിയ സർവേയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

Advertisment

13 മുതൽ 17 വയസ് വരെയുള്ള 1350 കൗമാരക്കാർക്കിടയിൽ 2022 സെപ്റ്റംബറിലാണ് ഇതു സംബന്ധിച്ച സർവേ നടത്തിയത്. കോമൺ സെൻസ് മീഡിയയാണ് സർവേ നടത്തിയത്.58 ശതമാനം ആളുകൾ പോൺ ഉള്ളടക്കങ്ങൾ കാണുന്നത് യാദൃശ്ചികമായാണ്. ഇതിൽ 63 ശതമാനം പേരും പിന്നെയും പോൺ ഉള്ളടക്കങ്ങൾ കാണുന്നവരാണ്.

13 വയസു വരെയുള്ളവരിൽ പോൺ ഉള്ളടക്കങ്ങൾ എത്തുന്നത് സാധാരണമായി കഴിഞ്ഞു. ഇതിൽ 44 ശതമാനം പേരും ഇത്തരം ഉള്ളടക്കങ്ങൾ അറിഞ്ഞുകൊണ്ട് കാണുന്നവരാണ്. ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെ പരിചയപ്പെട്ടവരും സുഹൃത്തുക്കളുമാണ് കുട്ടികൾക്കിത് പരിചയപ്പെടുത്തി കൊടുക്കുന്നത്.

കൗമാരക്കാരിലെ 38 ശതമാനം പേരും ഇൻസ്റ്റാഗ്രാം, ടിക് ടോക്ക് എന്നിവയിലൂടെയാണ് ഇത്തരം ഉള്ളടക്കങ്ങളിലേക്കെത്തുന്നത്. പോൺ സൈറ്റുകളെ ആശ്രയിക്കുന്നവരാണ് 44 ശതമാനം ആളുകൾ. 34 ശതമാനം പേർ യൂട്യൂബിൽ നിന്നും 16 ശതമാനം പേർ ഓൺലി ഫാൻസ് പോലുള്ള പ്ലാറ്റ്‌ഫോമുകൾ സബ്‌സ്‌ക്രൈബ് ചെയ്തും 18 ശതമാനം പേർ സ്ട്രീമിങ് സൈറ്റുകളിൽ ഇത്തരം വീഡിയോകൾ കാണുന്നുണ്ട്.

50 ശതമാനം പേർക്കും ഇത്തരം ഉള്ളടക്കങ്ങൾ കാണുന്നതിൽ നാണക്കേട് തോന്നിയിട്ടില്ല. 67 ശതമാനം പേർ പോൺ ഉള്ളടക്കങ്ങൾ കാണുന്നതിൽ കുഴപ്പമില്ലാന്ന് കരുതുന്നവരാണ്. ഇത്തരം ഉള്ളടക്കങ്ങളിലൂടെ മാത്രമേ ലൈംഗികതയെ കുറിച്ച് വ്യക്തമായ വിവരങ്ങൾ അറിയാനാകൂ എന്ന് കരുതുന്നവരാണ് പലരും.

ഇതിൽ 27 ശതമാനം പേരും ഇത്തരം ഉള്ളടക്കങ്ങളിലൂടെ തങ്ങൾ കാണുന്നത് ശരിയായ രീതിയിലുള്ള സെക്സാണെന്ന് കരുതുന്നവരാണ്. സെക്സിനെ കുറിച്ച് അറിയാൻ മറ്റ് വഴികളില്ലാതെ പോണോ​ഗ്രാഫിയെ ആശ്രയിക്കുന്നവരും ചുരുക്കമല്ല. കുട്ടികളോട് മറ്റെല്ലാത്തിനെ കുറിച്ചും എന്നതുപോലെ സെക്സിനെ കുറിച്ചും സംസാരിക്കേണ്ടത് ഉണ്ടെന്ന് ഈ സർവേ വ്യക്തമാക്കുന്നു.

Advertisment