ആമസോണ്‍ എയര്‍ കാര്‍ഗോ സര്‍വീസിന് ഇന്ത്യയിൽ തുടക്കം: ലക്ഷ്യം അതിവേഗ ഡെലിവറി

author-image
ടെക് ഡസ്ക്
New Update

publive-image

Advertisment

ഇ-കൊമേഴ്‌സ് രംഗത്തെ അതികായരാണ് ആമസോണ്‍. ഉപഭോക്താവിന്‍റെ മനസില്‍ എന്നും മുന്നില്‍ നില്‍ക്കാന്‍ കാലത്തിനൊത്തുള്ള പരിഷ്‌കാരങ്ങള്‍ പ്രാബല്യത്തില്‍ വരുത്തുന്ന കമ്പനി. ആമസോണിനു പ്രതീക്ഷയുള്ള വിപണിയാണ് ഇന്ത്യ.

അതുകൊണ്ടു തന്നെ യുഎസിനും യുകെ യ്ക്കും ശേഷം പുതിയ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുന്നത് മിക്കപ്പോഴും ഇന്ത്യയിലായിരിക്കും. ഇപ്പോഴിതാ അതിവേഗ ഡെലിവറി എന്ന ലക്ഷ്യം യാഥാര്‍ഥ്യമാക്കുന്നതിനായി എയര്‍ കാര്‍ഗോ സര്‍വീസായ ആമസോണ്‍ എയറിന് ഇന്ത്യയില്‍ തുടക്കമിട്ടിരിക്കുന്നു.

ആമസോണ്‍ എയര്‍ സര്‍വീസ് പരിചയപ്പെടുത്തുന്ന മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. ആദ്യഘട്ടത്തില്‍ ബംഗളൂരു, ഹൈദരാബാദ്, മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലാണ് സര്‍വീസ് ലഭ്യമാകുക. ഇതിനായി ഇരുപതിനായിരത്തിലധികം പാക്കേജുകള്‍ ഉള്‍ക്കൊള്ളുന്ന രണ്ട് കാര്‍ഗോ വിമാനങ്ങള്‍ സര്‍വീസ് നടത്തും. ബംഗളൂരു ആസ്ഥാനമായുള്ള ക്വിക്ക് ജെറ്റ് കാര്‍ഗോ എയര്‍ലൈന്‍സാണ് സര്‍വീസുകള്‍ ഓപ്പറേറ്റ് ചെയ്യുന്നത്.

Advertisment