/sathyam/media/post_attachments/CfPn9qFXvrjR13gVtXAm.jpeg)
ട്വിറ്ററിനെ ലാഭത്തിന്റെ പാതയിലേക്ക് നയിക്കാൻ പുതിയ നീക്കവുമായി എത്തിയിരിക്കുകയാണ് ഇലോൺ മസ്ക്. റിപ്പോർട്ടുകൾ പ്രകാരം, പണമടച്ചുള്ള സബ്സ്ക്രിപ്ഷൻ സേവനം ഉടൻ ആരംഭിക്കാനാണ് പദ്ധതിയിടുന്നത്. ഇതോടെ, പരസ്യ രഹിത സബ്സ്ക്രിപ്ഷൻ സേവനം ഉപയോക്താക്കൾക്ക് ആസ്വദിക്കാൻ കഴിയുന്നതാണ്. നിലവിൽ, പരസ്യങ്ങളുടെ എണ്ണം വളരെയധികമാണെന്ന വിമർശനം ഉയരുന്നുണ്ട്.
ട്വിറ്റർ ബ്ലൂ സേവനം മിക്ക രാജ്യങ്ങളിലെയും ഉപയോക്താക്കൾക്ക് ലഭിച്ചു തുടങ്ങിയിട്ടുണ്ട്. അമേരിക്ക, കാനഡ, ബ്രിട്ടൻ, ന്യൂസിലൻഡ്, ഓസ്ട്രേലിയ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലാണ് ട്വിറ്റർ ബ്ലൂ സേവനം ആരംഭിച്ചിട്ടുള്ളത്. അമേരിക്കയിൽ നിന്നുള്ള ഉപയോക്താക്കൾ ട്വിറ്റർ ബ്ലൂ സേവനത്തിനായി 11 ഡോളറാണ് ചെലവഴിക്കേണ്ടത്.
കഴിഞ്ഞ വർഷം ചെലവ് ചുരുക്കൽ നടപടിയുടെ ഭാഗമായി പകുതിയിലധികം ജീവനക്കാരെ മസ്ക് പിരിച്ചുവിട്ടിരുന്നു. ജീവനക്കാരുടെ അഭാവം പരസ്യങ്ങൾ നൽകുന്നതിനെ ബാധിക്കുമെന്നുള്ള ആശങ്ക പരസ്യദാതാക്കൾ ഉന്നയിച്ചിട്ടുണ്ട്.