/sathyam/media/post_attachments/bcT0lgbGw3EpPSUILVY5.jpeg)
മോട്ടോറോളയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റാണ് മോട്ടോ ഇ13. ഇ സീരീസിലെ പുതിയ ഹാൻഡ്സെറ്റായ മോട്ടോ ഇ13 ഇന്ത്യൻ വിപണിയിൽ ഇതുവരെ പുറത്തിറക്കിയിട്ടില്ലെങ്കിലും യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ഏഷ്യാ പസഫിക്, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിൽ നിന്ന് വാങ്ങാൻ സാധിക്കും.
കോസ്മിക് ബ്ലാക്ക്, അറോറ ഗ്രീൻ, ക്രീം വൈറ്റ് എന്നിങ്ങനെ മൂന്ന് കളർ വേരിയന്റുകളിൽ വാങ്ങാൻ സാധിക്കുന്ന മോട്ടോ ഇ13 ഇന്ത്യൻ വിപണിയിലും ഉടൻ എത്തുമെന്നാണ് സൂചന. ഇത്തവണ മോട്ടോ ഇ13 സ്മാർട്ട്ഫോണുകളുടെ ഫീച്ചറുകളാണ് ടെക് ലോകത്ത് ചർച്ചാവിഷയമായിട്ടുള്ളത്. ഇവയുടെ പ്രധാന ഫീച്ചറുകൾ എന്തൊക്കെയെന്ന് പരിചയപ്പെടാം.
6.5 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 720×1,600 പിക്സൽ റെസലൂഷനും, 60 ഹെർട്സ് റിഫ്രഷ് റേറ്റും, 260ppi പിക്സൽ ഡെൻസിറ്റിയും നൽകിയിട്ടുണ്ട്. മാലി-ജി57 എംപി1 ജിപിയു യുനിസോക് ടി606 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 13 അടിസ്ഥാനപ്പെടുത്തിയുള്ളതാണ്.
5 മെഗാപിക്സൽ സെൽഫി ക്യാമറയാണ് നൽകിയിട്ടുള്ളത്. 10 വാട്സ് ചാർജിംഗ് പിന്തുണയും 5,000 എംഎഎച്ച് ബാറ്ററി ലൈഫും കാഴ്ചവയ്ക്കുന്നുണ്ട്. ബ്ലൂടൂത്ത് 5.0, ജിപിഎസ്, യുഎസ്ബി ടൈപ്പ്- സി പോർട്ട് എന്നിവ ഉൾപ്പെടെയുള്ള കണക്ടിവിറ്റി ഫീച്ചറുകൾ ഉണ്ട്. മോട്ടോ ഇ13 സ്മാർട്ട്ഫോണുകളുടെ വില 119.99 യൂറോ (ഏകദേശം 10,600 രൂപ) ആണ്.