/sathyam/media/post_attachments/CzPLAlcM3i2yiEZNRXHR.jpg)
ഭൂമിക്ക് ചുറ്റും കൃത്രിമ ഉപഗ്രഹങ്ങളുടെ എണ്ണം വര്‍ദ്ധിക്കുന്നത് ബഹിരാകാശ ശാസ്ത്ര ദൗത്യങ്ങള്‍ക്ക് വെല്ലുവിളിയാകുമെന്ന് വിദഗ്ധര്‍.ഇവ രാത്രി ആകാശത്ത് തടസ്സങ്ങള്‍ സൃഷ്ടിക്കുമെന്നും അതിനാല്‍ ജ്യോതിശാസ്ത്രജ്ഞര്‍ക്ക് നക്ഷത്രങ്ങളെ നിരീക്ഷിക്കാന്‍ കഴിയാതെ വരുമെന്നും മുന്നറിയിപ്പ് നല്‍കി.
ഏകദേശം 8,000 കൃത്രിമ ഉപഗ്രഹങ്ങള്‍ ഭൂമിയെ പരിക്രമണം ചെയ്യുന്നുണ്ടെന്നാണ് കണക്ക്. 2019 മുതല്‍ ഇവയുടെ എണ്ണത്തില്‍ നാലിരട്ടി വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. വാണിജ്യ ബഹിരാകാശ വ്യവസായം വികസിക്കുന്നതിനനുസരിച്ച് ഉപഗ്രഹങ്ങളുടെ എണ്ണം ഇനിയും വര്‍ദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആഗോളതലത്തില്‍, 400,000 ഉപഗ്രഹങ്ങള്‍ക്ക് ഇതിനകം ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തില്‍ അനുമതി നല്‍കിയിട്ടുണ്ട്. ഈ ഉപഗ്രഹങ്ങളുടെ പ്രയോജനങ്ങള്‍ നിരവധിയാണെങ്കിലും അവ മൂലമുണ്ടാകുന്ന ദുരന്തത്തെക്കുറിച്ചാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്.