ഇന്ത്യയിൽ ഇതുവരെ ഇറങ്ങാത്ത ഫോൺ ഹാർദിക് പാണ്ഡ്യയുടെ കൈയിൽ

author-image
ടെക് ഡസ്ക്
New Update

publive-image

ഇന്ത്യൻ ടി20 ക്യാപ്ടൻ ഹാർദിക് പാണ്ഡ്യയ്ക്ക് ലക്ഷക്കണക്കിന് ആരാധകരാണുള്ളത്. അതിനാൽ തന്നെ പാണ്ഡ്യയുടെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം മിനിട്ടുകൾക്കുള്ളിൽ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകാറുമുണ്ട്.

Advertisment

ഇൻസ്റ്റാഗ്രാമിൽ 24 ദശലക്ഷത്തിലധികം ഫോളോവേഴ്സാണ് താരത്തിനുള്ളത്. അടുത്തിടെ യാത്രയ്ക്കിടെ പാണ്ഡ്യയുടെ കൈയിലുള്ള ഫോണിലാണ് ആരാധകരുടെ ശ്രദ്ധ പതിഞ്ഞത്. ഹാർദിക് പാണ്ഡ്യയുടെ കൈയിൽ നിഗൂഢമായ മഞ്ഞ നിറത്തിലുള്ള സ്മാർട്ട്‌ഫോൺ എന്ന തരത്തിലാണ് ചർച്ചകൾ നടക്കുന്നത്.

സ്മാർട് ഫോണിനെ കുറിച്ച് സാമാന്യവിവരമുള്ള ആർക്കും പാണ്ഡ്യയുടെ കയ്യിലുള്ളത് പോകോയുടെ ഫോണാണ് എന്ന് മനസിലാവും. ബ്രാൻഡിന്റെ സമീപകാല സ്മാർട്ട്‌ഫോണുകൾക്കെല്ലാം ഹാർദിക് പാണ്ഡ്യയുടെ ഫോണിലേതിന് സമാനമായ വലിയ ചതുരാകൃതിയിലുള്ള ക്യാമറയാണുള്ളത്.

എന്നാൽ ഹാർദിക് പാണ്ഡ്യ പോകോയുടെ ഏത് മോഡലാണ് ഉപയോഗിക്കുന്നത് എന്ന് ഇനിയും പിടികിട്ടിയിട്ടില്ല.ഇന്ത്യയിൽ ഇനിയും അവതരിപ്പിച്ചിട്ടില്ലാത്ത മോഡലാണ് ഇതെന്നാണ് ഭൂരിപക്ഷം പേരും അഭിപ്രായപ്പെടുന്നത്.

ഹാർദിക് പാണ്ഡ്യയാവും ഈ ഫോണിന്റെ ബ്രാൻഡ് അംബാസഡർ, അതിനാൽ തന്നെ ഇപ്പോൾ പുറത്ത് വന്ന ചിത്രം ഒരു മാർക്കറ്റിംഗ് സ്റ്റണ്ടാണോ എന്നും ആരാധകർ സംശയിക്കുന്നു.അടുത്തിടെ പോകോ എകസ് 5 പ്രോ എന്ന മോഡൽ ഇതിനകം തന്നെ ചൈനയിൽ ഇറങ്ങിക്കഴിഞ്ഞു.

സ്മാർട്ട്‌ഫോണിനെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങളൊന്നും കമ്പനി ഇന്ത്യയിൽ വെളിപ്പെടുത്തിയിട്ടില്ല. വരും മാസങ്ങളിൽ ഹാർദിക് പാണ്ഡ്യയുടെ കൈയിലുള്ള ഫോൺ ഇന്ത്യൻ വിപണിയിലും ഇറങ്ങും എന്ന് കരുതുന്നു.

Advertisment