അനധികൃത ചൈനീസ് ആപ്പുകൾക്കെതിരെ നടപടി; 138 വാതുവെപ്പ് ആപ്പുകളും 94 ലോൺ ആപ്പുകളും നിരോധിച്ചു

author-image
ടെക് ഡസ്ക്
New Update

publive-image

Advertisment

ദേശീയ സുരക്ഷ കണക്കിലെടുത്ത് വീണ്ടും ചൈനീസ് ആപ്പുകൾ നിരോധിക്കാന്‍ നടപടി ആരംഭിച്ച് കേന്ദ്രസർക്കാർ. കേന്ദ്ര ആഭ്യന്ത്രര മന്ത്രാലയത്തിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ഇന്‍ഫോർമേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം 138 വാതുവെപ്പ് ആപ്പുകളും 94 ലോൺ ആപ്പുകളും ഇന്ത്യയിൽ നിരോധിച്ചു.

കഴിഞ്ഞ 2 വർഷമായി സുരക്ഷാകാരണങ്ങൾ ചൂണ്ടിക്കാണിച്ച് ചൈനീസ് ആപ്പുകൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിച്ച് വരികയാണ് കേന്ദ്ര സർക്കാർ. ഇതിനോടകം 100 കണക്കിന് ചൈനീസ് ആപ്പുകളാണ് നിരോധിച്ചത്. ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും ഭീഷണി ഉയർത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി ഐടി ആക്റ്റ് സെക്ഷന്‍ 69 എ പ്രകാരമാണ് നടപടി.

Advertisment